Thursday, March 19, 2026 Last Updated 5 Min 25 Sec ago Malayalam Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Wednesday 31 Dec 2025 11.37 PM

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം: ഛത്തീസഗഡ്‌ സ്വദേശിയെ വിചാരണ ചെയ്‌ത്‌ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണസംഘം, കൂടുതല്‍ പേരെ പ്രതി ചേര്‍ക്കും

uploads/news/2026/01/818425/Police-1.jpg

പാലക്കാട്‌: വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകത്തില്‍ നിര്‍ണായക ദൃശ്യങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചു. ഛത്തീസഗഡ്‌ സ്വദേശിയെ വിചാരണ ചെയ്‌ത്‌ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ്‌ പ്രത്യേക അന്വേഷണ സംഘത്തിന്‌ ലഭിച്ചത്‌. ദൃശ്യങ്ങള്‍ പരിശോധിച്ച്‌ കൂടുതല്‍ പേരെ പ്രതി ചേര്‍ക്കും. ഈ കേസുമായി ബന്ധപ്പെട്ട്‌ എട്ട്‌ പേരെ പിടികൂടിയിരുന്നു. ഇനി ഏഴ്‌ പേര്‍ കൂടി പിടിയിലാവാനുണ്ട്‌. ഇവര്‍ ഒളിവിലാണ്‌. ഇപ്പോള്‍ ലഭിച്ച ദൃശ്യങ്ങളുടെ അടിസ്‌ഥാനത്തിലായിരിക്കും ഇവരെ കൂടി പ്രതി ചേര്‍ക്കുകയെന്ന്‌ അന്വേഷണസംഘം അറിയിച്ചു.

അട്ടപ്പള്ളത്ത്‌ ഛത്തീസ്‌ഗഡ്‌ സ്വദേശി രാംനാരായണന്‍ ഭാഗേലിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുന്ന്‌ പ്രതികളെ കസ്‌റ്റഡിയില്‍ വിട്ട്‌ കിട്ടാന്‍ പ്രത്യേക അന്വേഷണ സംഘം ജൂഡീഷ്യല്‍ ഒന്നാം ക്ലാസ്‌ കോടതിയില്‍ അപേക്ഷ നല്‍കി. കേസില്‍ കഴിഞ്ഞ ദിവസം അറസ്‌റ്റിലായ അട്ടപ്പള്ളം സ്വദേശികളായ ജഗദീഷ്‌ കുമാര്‍, വിനോദ്‌ കുമാര്‍, ഷാജി എന്നിവരെ കസ്‌റ്റഡിയില്‍ കിട്ടാനാണ്‌ അപേക്ഷ നല്‍കിയത്‌. ഇവരെ ഉടന്‍ കസ്‌റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വിവരം ലഭിക്കും.

കഴിഞ്ഞയാഴ്‌ച ഒന്ന്‌ മുതല്‍ അഞ്ച്‌ വരെ പ്രതികളെ കസ്‌റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്‌തിരുന്നു. 17ന്‌ വൈകീട്ടാണ്‌ രാം നാരായണനെ അട്ടപ്പള്ളത്ത്‌ മോഷണക്കുറ്റം ആരോപിച്ച്‌ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചത്‌. ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. കേസില്‍ ഇതുവരെ ഏഴ്‌ പേരെ അറസ്‌റ്റ്‌ ചെയ്‌തിട്ടുണ്ട്‌. വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്‌റ്റുണ്ടാകുമെന്ന്‌ ക്രൈംബ്രാഞ്ച്‌ ഡിവൈ.എസ്‌.പി: എം. ഗോപകുമാര്‍ പറഞ്ഞു.

Ads by Google
സ്വന്തം ലേഖകന്‍
Wednesday 31 Dec 2025 11.37 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google