Sunday, March 15, 2026 Last Updated 11 Min 24 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 31 Dec 2025 02.48 PM

‘അതുകൊണ്ട് മാത്രമാണ് ഡെലൂലു എല്ലാവരുടെയും മനസില്‍ നിറഞ്ഞിരിക്കുന്നത്’; നന്ദി പറഞ്ഞ് റിയ ഷിബു

riya-shibu-
photo-www.instagram.com/riyashibu_/

നിവിന്‍ പോളിയെ നായകനാക്കി അഖില്‍ സത്യന്‍ സംവിധാനം ചെയ്ത സര്‍വം മായ മികച്ച പ്രേക്ഷക പ്രതികരണം നേടി തിയേറ്ററില്‍ വിജയക്കുതിപ്പ് തുടരുകയാണ്. നിവിന്‍ പോളി- അജു വര്‍ഗീസ് കോമ്പിനേഷന് പുറമെ ചിത്രത്തില്‍ ഡെലൂലു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച റിയ ഷിബുവും ഏറെ പ്രശംസ നേടുന്നുണ്ട്. ചിത്രത്തിന്റെ സംവിധായകന്‍ അഖില്‍ സത്യനും പിതാന് സത്യന്‍ അന്തിക്കാടിനും നന്ദി അറയിച്ച് പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് നടി റിയ ഷിബു.

‘പ്രിയപ്പെട്ട അഖില്‍ ചേട്ടനും സത്യന്‍ സാറിനും , എനിക്ക് എന്നിലുളള വിശ്വാസത്തെക്കാള്‍ കൂടുതല്‍ നിങ്ങള്‍ രണ്ടുപേരും എന്നെ വിശ്വസിച്ചു. അതുകൊണ്ട് മാത്രമാണ് ഡെലൂലു എല്ലാവരുടെയും മനസില്‍ നിറഞ്ഞിരിക്കുന്നത്. ഇതിന് ഞാന്‍ നിങ്ങളോട് കടപ്പെട്ടിരിക്കും. സ്വന്തം കുട്ടിയെപ്പോലെ എന്നെ നോക്കിയതിന് ഒരുപാട് നന്ദി. അന്തിക്കാട് യൂണിവേഴ്‌സിനൊപ്പം പ്രവര്‍ത്തിക്കുന്നത് കുടുംബത്തിനൊപ്പം സമയം ചെലവിടുന്നതുപോലെയാണ്’ റിയ കുറിച്ചു.

നിര്‍മാതാവ് ഷിബു തമീന്‍സിന്റെ മകളാണ് 20 കാരിയായ റിയ. ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്, മുറ, മേനെ പ്യാര്‍ കിയ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍ ഹൃദു ഹാറൂണിന്റെ സഹോദരിയുമാണ്. തഗ്‌സ്, മുറ, വിക്രത്തിന്റെ തമിഴ് ചിത്രം വീര ധീര ശൂരന്‍ എന്നീ ചിത്രങ്ങളുടെ നിര്‍മാതാവ് കൂടിയാണ് റിയ.

Ads by Google
Wednesday 31 Dec 2025 02.48 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google