Sunday, March 15, 2026 Last Updated 30 Min 50 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 31 Dec 2025 12.24 PM

2025 ല്‍ ഞാന്‍ എന്തൊക്കെ ചെയ്തു; പോസ്റ്റുമായി വിന്‍സി അലോഷ്യസ്

vincy-aloshious

മമ്മൂട്ടി വിന്‍-സി എന്ന് വിളിച്ച നടി, ലാല്‍ ജോസ് തിരഞ്ഞെടുത്ത മികച്ച നടിമാരില്‍ ഒരാള്‍. അതൊട്ടും തെറ്റിയില്ല എന്ന് തെളിയിക്കുന്ന വിധം രേഖ എന്ന ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരവും വിന്‍സി അലോഷ്യസ് നേടിയിരുന്നു.

2025 അവസാനിച്ച്, 2026 എന്ന പുതിയ വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ഈ ഒരു വര്‍ഷം ഞാന്‍ എന്തൊക്കെ ചെയ്തു എന്ന് സ്വയം വിലയിരുത്തുകയാണിപ്പോള്‍ വിന്‍സി. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ഓരോന്ന് ഓരോന്നായി നടി പറയുന്നു.

ആദ്യത്തെ പോയിന്റെ കുറച്ച് സ്വന്തം കാര്യം നോക്കി എന്നാണ്. മറ്റൊന്നുമല്ല, തന്റെ കാര്യത്തിന് വേണ്ടിയുള്ള കുറച്ച് സമയങ്ങള്‍ കണ്ടെത്തി. അതിനൊപ്പം അച്ഛനും അമ്മയ്ക്കുമൊപ്പം മതിയായ സമയം ചെലവഴിച്ചു എന്നാണ് ഒരു പോയിന്റ്. 365 ദിവസവും കൃത്യമായി കുറിച്ചു വച്ചു, അതിനൊപ്പം ഒരുപാട് പുസ്തകങ്ങളും വായിച്ചു എന്നതും ഒരു പോയിന്റാണ്

പബ്ലിക് ഫങ്ഷന്‍സിന് മേക്കപ്പ് ഇടാതെ പോകാന്‍ ശ്രമിച്ചതും 2025 ല്‍ ചെയ്ത കാര്യങ്ങളില്‍ ഒന്നാണ്. ഒരുപാട് കൊളാബുകള്‍ കിട്ടിയ വര്‍ഷം കൂടെയാണ്. ഒരുപാട് യാത്രകള്‍ ചെയ്തു, ഒരുപാട് കാലം കാണാതിരുന്ന ആളുകള്‍ കണ്ടുമുട്ടി. ആരോഗ്യം, മൈന്റ്, സമയം, ജനങ്ങള്‍, യാത്ര, സമ്പത്ത്, ജോലി എന്നിവയില്‍ ഫോക്കസ്- ഇത്രയും കാര്യങ്ങളാണ് വിന്‍സി പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്. അതിനൊപ്പം 2025 എന്ന വര്‍ഷത്തിന് നടി നന്ദിയും അറിയിച്ചു.

മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന നായികാ നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് വിന്‍സി അലോഷ്യസ് കരിയര്‍ ആരംഭിച്ചത്. വികൃതി എന്ന ആദ്യ സിനിമയിലെ അഭിനയം തന്നെ ഏറെ കൈയ്യടികള്‍ നേടി. തുടര്‍ന്ന് കനകം കാമിനി, ഭീമന്റെ വഴി, ജനഗണമന, സൗദി വെള്ളക്ക, പദ്മിനി പോലുള്ള നല്ല കുറേ സിനിമകളുടെ ഭാഗമാവാനും വിന്‍സിക്ക് സാധിച്ചു.

Ads by Google
Wednesday 31 Dec 2025 12.24 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google