Saturday, March 21, 2026 Last Updated 14 Min 52 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 31 Dec 2025 10.27 AM

നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയില്ല; പൊലീസുകാരന്‍ സ്റ്റേഷന്‍ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍

alappuzha

ആലപ്പുഴ മുഹമ്മ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ സ്റ്റേഷൻ കെട്ടിടത്തിന്റെ ടെറസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സിപിഒ സന്തോഷ് കുമാർ (45) ആണ് മരിച്ചത്. തിങ്കളാഴ്ച നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങിയതായിരുന്നു സന്തോഷ് കുമാർ. ചൊവ്വാഴ്ച വൈകുന്നേരമായിട്ടും വീട്ടിൽ എത്താതിനെ തുടർന്ന് കുടുംബം പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസ് സ്റ്റേഷന്റെ മുകളിലത്തെ അടച്ചു പൂട്ടിയ ടെറസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മുഹമ്മ കപ്പേള സ്കൂളിന് സമീപമാണ് വീട്. ഭാര്യയും രണ്ട് പെൺ മക്കളും ആണ് സന്തോഷ് കുമാറിനുള്ളത്. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. മരണകാരണം വ്യക്തമല്ല.‌

Ads by Google
Wednesday 31 Dec 2025 10.27 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google