Sunday, March 15, 2026 Last Updated 10 Min 22 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 31 Dec 2025 09.55 AM

ദളപതി കച്ചേരിക്ക് ചുവടുവെച്ച് അജു വര്‍ഗീസ്; വൈറലായി വീഡിയോ

aju-varghese-
photo-www.instagram.com/ajuvarghese/

സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച വിജയ്‌യുടെ അവസാന ചിത്രം തിയേറ്ററിൽ കാണാനായി കാത്തിരിക്കുകയാണ് ആരാധകർ. തമിഴ്‌നാട്ടിൽ മാത്രമല്ല കേരളത്തിലും ജനനായകൻ കാണാൻ കാത്തിരിക്കുന്നവർ ഏറെയാണ്. ഇപ്പോഴിതാ ജനനായകനിലെ ആദ്യത്തെ ഗാനമായ ദളപതി കച്ചേരിക്ക് ചുവടുവെക്കുന്ന അജു വർഗീസിന്റെ വീഡിയോ ആണ് വൈറലാകുന്നത്.

'സാറിന്റെ സിനിമകൾ മിസ്സ് ചെയ്യും #ദളപതി' എന്ന ക്യാപ്ഷനോടെയാണ് അജു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിമിഷനേരം കൊണ്ടാണ് അജുവിന്റെ ഈ ഡാൻസ് വീഡിയോ വൈറലായത്. വീഡിയോയ്ക്ക് താഴെ കമന്റുമായി നിരവധി പേരെത്തി. 'നീ മരണമാസ്സ്‌ ആടാ വേറെ ലെവലാ നീ' എന്ന ഒരു വടക്കൻ സെൽഫിയിലെ ഡയലോഗ് ആണ് നിവിൻ പോളി കമന്റിൽ കുറിച്ചത്. '2025 അവസാനം ബോക്സ് ഓഫീസ് നിവിൻ തൂകി ഇപ്പൊ ഇൻസ്റ്റയിൽ നിങ്ങളും തൂക്കി' എന്നാണ് മറ്റൊരു കമന്റ്. കേരള ക്രൈം ഫയൽസ് സീസൺ 3 യിൽ അജുവിന്റെ കഥാപാത്രം മനോജിന് ഒരു പ്രൊമോ സോങ് ഉറപ്പ് എന്നാണ് സീരിസിന്റെ സംവിധായകൻ അഹമ്മദ് കബീറിന്റെ കമന്റ്.

അതേസമയം, ഡിസംബർ 31 ന് രാത്രി 11.59 മുതൽ ജനനായകന്റെ കേരള ബുക്കിംഗ് ആരംഭിക്കും. അഡ്വാൻസ് ബുക്കിങ്ങിൽ സിനിമ റെക്കോർഡുകൾ ഉണ്ടാക്കും എന്നാണ് പ്രതീക്ഷ. ആദ്യ ദിനം വലിയ കളക്ഷൻ തന്നെ സിനിമ നേടുമെന്നാണ് വിജയ് ആരാധകരുടെ പ്രതീക്ഷ. ജനനായകന്റെ കേരളത്തിലെ ആദ്യ ഷോ ജനുവരി 9ന് രാവിലെ ആറ് മണിക്ക് ആകുമെന്ന് അറിയിച്ചിരിക്കുകയാണ് വിതരണക്കാർ. നാല് മണിക്ക് ഷോ നടത്താൻ ശ്രമിച്ചെന്നും എന്നാൽ തമിഴ്‌നാട്ടിൽ അനുമതി ലഭിച്ചില്ലെന്നും എസ്എസ്ആർ എന്റർടെയ്ൻമെന്റ് അറിയിച്ചു.

Ads by Google
Wednesday 31 Dec 2025 09.55 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google