Sunday, March 15, 2026 Last Updated 9 Min 27 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 30 Dec 2025 06.48 PM

"അപ്രതീക്ഷിതമായി കൂട്ടുകാരെ കണ്ടുമുട്ടുമ്പോൾ; ആ പുഞ്ചിരി എല്ലാം പറയും..." പ്രഭുദേവയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കിട്ട് ഖുശ്ബു

uploads/news/2025/12/818198/1000668629.jpg
Kushboo Sundar with prabhudeva (Image Source: Instagram)

മലയാളത്തിലും തമിഴിലും തെലുങ്കിലും തുടങ്ങി സൗത്തിന്ത്യയിലെ തന്നെ മുൻനിര നായികമാരില്‍ ഒരാളായിരുന്നു ഖുശ്ബു. നെഗറ്റീവ് കഥാപാത്രങ്ങൾ വരെ താരം മികച്ചതാക്കിയിട്ടുണ്ട്. വർഷങ്ങൾക്കിപ്പുറം അമ്മ വേഷങ്ങളിലും താരം തിളങ്ങി. ടെലിവഷൻ പരമ്പരകളിലൂടെ ഇപ്പോഴും അഭിനയത്തില്‍ സജീവമാണ് ഖുശ്ബു. 50കളിലും യുവത്വം തുളുമ്പുന്ന ചർമ്മമാണ് താരത്തിന്റേത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും പഴയ സഹതാരങ്ങളെ കണ്ടുമുട്ടുന്ന സന്തോഷവും അതിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ തന്റെ പഴയ സഹതാരം പ്രഭുദേവയെ കണ്ടുമുട്ടിയ സന്തോഷം പങ്കിടുകയാണ് ഖുശ്ബു.
"അപ്രതീക്ഷിതമായി കൂട്ടുകാരെ കണ്ടുമുട്ടുമ്പോൾ, പുഞ്ചിരി എല്ലാം പറയും..." എന്ന ക്യാപ്ഷൻ നൽകിയാണ് പ്രഭുദേവ യ്ക്കൊപ്പമുള്ള ചിത്രം ഖുശ്ബു പങ്കിട്ടിരിക്കുന്നത്. ഈ കോമ്പിനേഷൻ വീണ്ടും സ്‌ക്രീനിൽ കാണാൻ ആഗ്രഹമുണ്ട് എന്നാണ് പല ആരാധകരും കുറിച്ചിരിക്കുന്നത്.

Ads by Google
Tuesday 30 Dec 2025 06.48 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google