Sunday, March 15, 2026 Last Updated 3 Min 55 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 30 Dec 2025 11.37 AM

ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു; ഭാര്യ ട്വിങ്കിള്‍ ഖന്നയ്ക്ക് പിറന്നാള്‍ ആശംസിച്ച് അക്ഷയ് കുമാര്‍

akshay-kumar

ബോളിവുഡിന്റെ പ്രിയപ്പെട്ട താരദമ്പതിമാരാണ് അക്ഷയ് കുമാറും ട്വിങ്കിള്‍ ഖന്നയും. ഇപ്പോഴിതാ ട്വിങ്കിളിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് താരം പങ്കുവെച്ച രസകരമായ പോസ്റ്റാണ് ശ്രദ്ധനേടുന്നത്.

ട്വിങ്കിള്‍ തന്റെ കാല്‍ ഉയര്‍ത്തി തന്നെ ചവിട്ടുന്ന രസകരമായൊരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു അക്ഷയ് കുമാറിന്റെ ആശംസ. ‘എല്ലാ ആക്ഷന്‍ ഹീറോകള്‍ക്കും പിന്നില്‍ ഒരു ഭാര്യയുണ്ട്, അവര്‍ക്ക് ഒരു നോട്ടം കൊണ്ടോ ഒരു ചവിട്ട് കൊണ്ടോ അയാളെ പുറത്താക്കാന്‍ കഴിയും, മിസിസ് ഫണ്ണിബോണ്‍സ്, ഇതുവരെ ഏതൊരു സ്റ്റണ്ടും ചെയ്തതിനേക്കാള്‍ ശക്തമായി നിങ്ങള്‍ ഇപ്പോഴും എന്നെ അടിച്ചു. ജന്മദിനാശംസകള്‍, നിന്നെ സ്‌നേഹിക്കുന്നു’ നടന്‍ കുറിച്ചു. നിരവധിപ്പേരാണ് പോസ്റ്റിനു താഴെ ട്വിങ്കിളിന് ആശംസകള്‍ അറിയിച്ചെത്തുന്നത്.

Ads by Google
Tuesday 30 Dec 2025 11.37 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google