Sunday, March 15, 2026 Last Updated 36 Min 47 Sec ago Malayalam Edition
Todays E paper
Ads by Google
Monday 29 Dec 2025 02.56 PM

സിദ്ധു പനക്കലിന്റെ മകന്റെ വിവാഹ റിസപ്ഷനില്‍ തിളങ്ങി താരങ്ങള്‍

-sidhu-panakkal

താരങ്ങളെല്ലാമായി അടുത്ത സൗഹൃദമുണ്ട് സിദ്ധു പനക്കലിന്. പ്രൊഡക്ഷനില്‍ മാത്രമല്ല ഇടയ്ക്ക് ചില സിനിമകളിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നു. സിനിമയെന്ന സ്വപ്‌നവുമായി മദ്രാസിലേക്ക് പോയതും, മഹാരഥന്‍മാരില്‍ പ്രമുഖരെ പരിചയപ്പെട്ടതിനെക്കുറിച്ചുമൊക്കെ അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. അത്ര എളുപ്പമായിരുന്നില്ല ഈ യാത്ര. സുകുമാരന്റെ കൂടെ ചേര്‍ന്നപ്പോഴായിരുന്നു ജീവിതം മാറിമറിഞ്ഞത് എന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. സോഷ്യല്‍മീഡിയയിലൂടെയായി ജീവിത വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട് സിദ്ധു. ഇപ്പോഴിതാ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തെക്കുറിച്ച് പറഞ്ഞുള്ള പോസ്റ്റാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

മൂത്തമകനായ അരുണ്‍ എന്ന കണ്ണന്‍ വിവാഹിതനായതിന്റെ വിശേഷങ്ങളായിരുന്നു അദ്ദേഹം പങ്കുവെച്ചത്. തിരുവനന്തപുരത്തെ കല്യാണത്തിലും, ഗുരുവായൂരിലെ റിസപക്ഷനുമായി നിരവധി പേരായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്.

തുടക്കം മുതല്‍ എല്ലാ കാര്യങ്ങളിലും മല്ലിക സുകുമാരന്റെ സാന്നിധ്യമുണ്ടായിരുന്നു എന്നും അദ്ദേഹം കുറിച്ചിരുന്നു. പൂര്‍ണിമയ്‌ക്കൊപ്പമായാണ് മല്ലിക റിസപ്ക്ഷന് എത്തിയത്. പൃഥ്വിയും ഇന്ദ്രജിത്തുമായി അത്രയേറെ അടുപ്പമുണ്ട് സിദ്ധുവിന്. തിരക്കുകളെല്ലാം മാറ്റിവെച്ച് കണ്ണനെ അനുഗ്രഹിക്കാനായി പൃഥ്വിരാജ് എത്തിയിരുന്നു. സുപ്രിയയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

കുട്ടിക്കാലം മുതലേ തന്നെ കണ്ണന് രാജുവിനെ അറിയാമായിരുന്നു. ഒരു കുടുംബം പോലെ കഴിഞ്ഞിരുന്നവരാണ് ഞങ്ങളെല്ലാം എന്നും അദ്ദേഹം പറഞ്ഞിരുന്നു.

മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, ഗോകുലം ഗോപാലന്‍, ജയസൂര്യ, ആന്റണി പെരുമ്പാവൂര്‍, ജീത്തു ജോസഫ്, കുഞ്ചന്‍ തുടങ്ങിയവരെല്ലാം റിസപ്ക്ഷനില്‍ പങ്കെടുത്തിരുന്നു. ഇവരുടെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യല്‍മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

Ads by Google
Monday 29 Dec 2025 02.56 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google