Sunday, March 15, 2026 Last Updated 28 Min 22 Sec ago Malayalam Edition
Todays E paper
Ads by Google
Monday 29 Dec 2025 01.02 PM

' സ്‌നേഹവും നന്മയും ചിരിയും മാത്രം എന്നോട് കാണിച്ചിട്ടുളള ശ്രീനി' ; കുറിപ്പുമായി ദിനേശ് പണിക്കര്‍

about
photo-www.facebook.com/dinesh.panickker

അന്തരിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ ഓര്‍മകള്‍ പങ്കുവച്ച് കുറിപ്പുമായി നടനും നിര്‍മാതാവുമായ ദിനേശ് പണിക്കര്‍. ഒരിക്കല്‍ നല്‍കിയ അഡ്വാന്‍സ് തുക, തന്റെ മോശം കാലത്ത് തിരികെ ചോദിച്ചപ്പോള്‍ മടക്കി നല്‍കി സഹായിച്ചയാളാണ് ശ്രീനിയെന്ന് ദിനേശ് പണിക്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

'' 1989 ൽ കിരീടം നിർമ്മിച്ചതിനുശേഷം 1991ൽ" ചെപ്പു കിലുക്കണ ചങ്ങാതി " എന്ന മുകേഷ് - ജഗദീഷ് ചിത്രം ആയിരുന്നു അടുത്ത സിനിമാ നിർമ്മാണം... തിരക്കഥ രാജൻ കിരിയത്ത്- വിനു കിരീയത്, സംവിധാനം കലാധരൻ... സിനിമയുടെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചത് ശ്രീനിവാസനും... ഇനി നടന്ന ഒരു സംഭവം കൂടി പറയട്ടെ... അടുത്ത ഒരു ചിത്രത്തിനുവേണ്ടി ശ്രീനിവാസന് ആ ഇടയ്ക്ക് ഞാൻ അഡ്വാൻസ് നൽകുകയുണ്ടായി.. എങ്ങനെയൊക്കെയോ സിനിമ നടക്കാതെ പോയി... പിന്നീട് വർഷങ്ങൾക്ക് ശേഷം 2000 ത്തിൽ എന്റെ മോശം അവസ്ഥയിൽ ശ്രീനിയോട് ഞാൻ അഡ്വാൻസ് തിരികെ തരാൻ സാധിക്കുമോ എന്ന് ചോദിക്കേണ്ട നിമിഷം എനിക്ക് മടക്കി നൽകുകയുണ്ടായി.. അതായിരുന്നു ശ്രീനിവാസന്റെ മഹത്വം. സ്നേഹവും നന്മയും ചിരിയും തമാശയും മാത്രം എന്നോട് കാണിച്ചിട്ടുള്ള ശ്രീനിയെ എന്നും ഞാൻ miss ചെയ്യും..'' , ദിനേശ് പണിക്കരുടെ വാക്കുകള്‍.

Ads by Google
Monday 29 Dec 2025 01.02 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google