Sunday, March 15, 2026 Last Updated 28 Min 22 Sec ago Malayalam Edition
Todays E paper
Ads by Google
Monday 29 Dec 2025 11.13 AM

നടന്‍ ആഡിസ് ആന്റണി അക്കര വിവാഹിതനാകുന്നു; വധു നിമ്മി റേച്ചല്‍ ജേക്കബ്

actor-addis-
photo-www.instagram.com/addis_akkara

നടന്‍ ആഡിസ് ആന്റണി അക്കരയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. നിമ്മി റേച്ചല്‍ ജേക്കബാണ് ആഡിസിന്റെ പ്രതിശ്രുത വധു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. സംവിധായകന്‍ ലാല്‍ ജോസ്, വിന്‍സി അലോഷ്യസ്, നന്ദു ആനന്ദ്, ദര്‍ശന എസ് നായര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

വിവാഹനിശ്ചയത്തിന്റെ കാര്യം നടന്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. തൃശൂര്‍ സ്വദേശിയായ ആഡിസ് മഴവില്‍ മമനാരമയുടെ നായിക നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായത്. നായിക നായകന്‍ ഷോയ്ക്ക് ശേഷം മഴവില്‍ മനോരമയുടെ പാടാം നമുക്ക് പാടാം എന്ന സംഗീത റിയാലിറ്റി ഷോയില്‍ അവതാരകനായും തിളങ്ങി.

2002 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത സോളമന്റെ തേനീച്ചകള്‍ എന്ന ചിത്രത്തിലൂടെയാണ് ആഡിസ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. അഭിനയത്തിന് പുറശമ പ്രൊഫഷണല്‍ മോഡലിങ് രംഗത്തും സജീവമാണ്. മുംബൈയിലെ ഫിലിം സ്‌കൂളിലും തുടര്‍ന്ന് അമേരിക്കയിലെ ആക്ടിങ് സ്‌കൂളിലും അഭിനയം പഠിച്ചിട്ടുണ്ട്.

Ads by Google
Monday 29 Dec 2025 11.13 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google