Sunday, March 15, 2026 Last Updated 30 Min 7 Sec ago Malayalam Edition
Todays E paper
Ads by Google
Monday 29 Dec 2025 10.26 AM

ശരിക്കുളള മലര്‍ മിസ്സ് ഇതാണ്; വെളിപ്പെടുത്തി അല്‍ഫോന്‍സ് പുത്രന്‍

alphonse-puthren-

അല്‍ഫോന്‍സ് പുത്രനും നിവിന്‍ പോളിയും ഒന്നിച്ച സൂപ്പര്‍ ഹിറ്റ് സിനിമയാണ് പ്രേമം. ചിത്രത്തില്‍ സായ് പല്ലവി അവതരിപ്പിച്ച മലര്‍ മിസ്സ് എന്ന കഥാപാത്രം ആരാധകര്‍ക്കിടയിലുണ്ടാക്കിയ ഓളം ചെറുതല്ല. വര്‍ഷങ്ങള്‍ക്കിപ്പുറവും ആ കഥാപാത്രത്തിന് ഒട്ടേറെ ആരാധകരുണ്ട്.

ഗസ്റ്റ് ലക്ചററായി കോളേജില്‍ എത്തുന്ന മലര്‍ എന്ന കഥാപാത്രത്തിന് പ്രചോദനമായത് തന്റെ കാമുകിയും പിന്നീട് ജീവിതപങ്കാളിയുമായിത്തീര്‍ന്ന അലീനയാണെന്ന് വെളിപ്പെടുത്തുകയാണ് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍. ബിഹൈന്‍ഡ്‌വുഡ്‌സ് പുരസ്‌കാരവേദിയിലാണ് ഇക്കാര്യം അല്‍ഫോന്‍സ് പങ്കുവെച്ചത്. സിനിമയിലെ കഥാപാത്രത്തെപോലെ അലീനയും നല്ലൊരു നര്‍ത്തകിയാണ്.

‘പ്രണയവിവാഹം ആയിരുന്നു എന്റേത്. ചെന്നൈയില്‍ പഠിച്ചിരുന്നപ്പോള്‍ അലീന സ്‌റ്റെല്ല മേരീസില്‍ പഠിക്കുകയായിരുന്നു. പ്രേമം സിനിമയ്ക്കു ശേഷമായിരുന്നു വിവാഹം. പ്രേമം സിനിമയിലെ മലര്‍ എന്ന കഥാപാത്രത്തിന് പ്രചോദനമായത് അലീന ആയിരുന്നു. മുഴുവനായല്ല , അല്‍പം മാത്രം ’അല്‍ഫോന്‍സ് പുത്രന്‍ പറഞ്ഞു.

നേരം സിനിമ ചെയ്യുന്ന സമയത്താണ് അലീനയെ കണ്ടുമുട്ടിയതെന്നും അല്‍ഫോന്‍സ് പറഞ്ഞു. ആ സിനിമയ്ക്കു ശേഷമാണ് സംസാരിക്കാന്‍ തുടങ്ങിയത്. അതിനുശേഷം 2015 ഓഗസ്റ്റില്‍ ആയിരുന്നു വിവാഹം. ഈഥന്‍, ഐന എന്നിങ്ങനെ രണ്ടു കുട്ടികളുണ്ട് ദമ്പതികള്‍ക്ക്.

Ads by Google
Monday 29 Dec 2025 10.26 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google