Sunday, March 15, 2026 Last Updated 33 Min 43 Sec ago Malayalam Edition
Todays E paper
Ads by Google
Monday 29 Dec 2025 10.10 AM

' എനിക്ക് പണം ആവശ്യമായിരുന്നു പക്ഷേ ഞാനത് ചെയ്തില്ല'; 40 കോടി രൂപയുടെ പുകയില പരസ്യം നിരസിച്ചതിനെക്കുറിച്ച് സുനില്‍ ഷെട്ടി

from, company

40 കോടി രൂപയുടെ പുകയില പരസ്യം നിരസിച്ചതിനെക്കുറിച്ച് വെളിപ്പെടുത്തി നടന്‍ സുനില്‍ ഷെട്ടി. പുകയില ഉല്‍പ്പന്നങ്ങളെ താന്‍ ഒരിക്കലും പിന്തുണക്കില്ലെന്നാണ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നടന്‍ പറഞ്ഞത്.

'' ഞാന്‍ പണത്തില്‍ വീഴുമെന്നു നിങ്ങള്‍ കരുതുന്നുണ്ടോ? എനിക്ക് പണം ആവശ്യമായിരുന്നു. പക്ഷേ ഞാനത് ചെയ്യില്ല'' സുനില്‍ പറഞ്ഞു. തന്റെ നിലപാട് കാരണം അത്തരം ഓഫറുകളുമായി ആരും വരാന്‍ ധൈര്യപ്പെടാറില്ലെന്നും കൂട്ടിച്ചേര്‍ത്തു.

അഭിമുഖത്തില്‍ സുനില്‍ ഷെട്ടി തന്റെ പിതാവിന്റെ മരണത്തെക്കുറിച്ചും അതിനുശേഷമുളള തന്റെ സിനിമയിലേക്കുളള തിരിച്ചുവരവിനെക്കുറിച്ചും സംസാരിച്ചു. കരിയറില്‍ തിളങ്ങി നില്‍ക്കുന്ന കാലത്ത് അച്ഛനുവേണ്ടി സിനിമയില്‍ നിന്നും ഇടവേളയെടുത്ത വ്യക്തിയാണ് സുനില്‍ ഷെട്ടി. 2014 കാലഘട്ടമായിരുന്നു അത്. ഓടി നടന്ന് വര്‍ഷത്തില്‍ അഞ്ചും ആറും സിനിമകള്‍ ചെയ്യുന്ന സമയത്താണ് സുനില്‍ ഷെട്ടിയുടെ പിതാവ് വീരപ്പ ഷെട്ടിക്ക് സ്‌ട്രോക്ക് വരുന്നത്. തലച്ചോറിലേക്കുളള രക്തത്തിന്റെ പ്രവര്‍ത്തനം നിലച്ചതോടെ വീരപ്പ ഷെട്ടിയുടെ പാതിശരീരം തളര്‍ന്നുപോയി. അതോടെ സുനില്‍ ഷെട്ടി സിനിമ മതിയാക്കി അച്ഛനെ ശുശ്രൂഷിക്കാനായി വീട്ടിലിരുന്നു.

പിതാവിന്റെ മരണശേഷം വിരലില്‍ എണ്ണാവുന്ന ചിത്രങ്ങളില്‍ മാത്രമാണ് സുനില്‍ ഷെട്ടി അഭിനയിച്ചത്. മലയാളത്തില്‍ മരക്കാര്‍, തമിഴില്‍ ദര്‍ബാര്‍ എന്നീ ചിത്രങ്ങളിലും സുനില്‍ ഷെട്ടി വേഷമിട്ടിരുന്നു.

Ads by Google
Monday 29 Dec 2025 10.10 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google