Sunday, March 15, 2026 Last Updated 16 Min 5 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 27 Dec 2025 03.28 PM

ക്രിസ്റ്റൽ സ്പളാറ്റർ സ്ലീവുള്ള സെലസ്റ്റിയൽ ബ്ലൂ ഗൗണിൽ കജോൾ; ഇൻഡിഗോ ഡ്രേപ്ഡ് ജേഴ്സി ഗൗണിൽ ഹോട്ട് ലുക്കിൽ താരം

ബോളിവുഡിന്റെ പ്രിയ നായിക കജോളിന് ഇന്നും ആരും കൊതിക്കുന്ന സൗന്ദര്യമാണ്. ഇപ്പോഴിതാ സെലസ്റ്റിയൽ ബ്ലൂ ഗൗണിൽ എലഗന്റ് ലുക്കിലുള്ള ചിത്രങ്ങൾ പങ്കിടുകയാണ് താരം.
Kajol devgun
Kajol Ajay Devgun (Image Source: Instagram)

ഒരു കാലത്ത് ബോളിവുഡ് അടക്കിവാണിരുന്ന താരറാണിയായിരുന്നു കജോൾ. നായികയായി മാത്രമല്ല മികച്ച അഭിനയത്തിലൂടെ വില്ലന്‍ വേഷത്തിലും കജോള്‍ തിളങ്ങിയിട്ടുണ്ട്. ബോളിവുഡ് താരം അജയ് ദേവ്ഗണിനെ വിവാഹം ചെയ്ത ശേഷവും അഭിനയത്തിൽ സജീവമാണ് താരം. താരദമ്പതിമാര്‍ക്ക് നൈസയെന്നും യുഗ് എന്നും പേരുള്ള രണ്ട് മക്കളുമുണ്ട്. കുടുംബത്തിനൊപ്പം കരിയറിലും മികച്ച രീതിയില്‍ കജോള്‍ മാനേജ് ചെയ്യുന്നുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് കജോള്‍. വ്യത്യസ്ത ഗെറ്റപ്പിലുള്ള നിരവധി ഫോട്ടോഷൂട്ടുകള്‍ താരം അതിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ സെലസ്റ്റ്യൽ ബ്ലൂ ഗൗണില്‍ അതിസുന്ദരിയായ ചിത്രങ്ങള്‍ പങ്കിടുകയാണ് താരം. ‘‘സാന്റയുടെ നല്ല പട്ടികയിൽ ഞാൻ ഇടം നേടിയെന്ന് കരുതരുത്... വിഷമിക്കേണ്ട... ഞാന്‍ എനിക്ക് സ്വന്തമായി സമ്മാനങ്ങള്‍ വാങ്ങും...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് കജോള്‍ ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്. ഇൻഡിഗോ ഡ്രേപ്ഡ് ജേഴ്‌സി ഗൗണാണ് താരം ധരിച്ചിരിക്കുന്നത്. ക്രിസ്റ്റൽ സ്പളാറ്റർ സ്ലീവ്സാണ് ഈ ഗൗണിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്.
താരത്തിന്റെ പുത്തൻ ചിത്രങ്ങൾ ട്രെൻഡിംഗ് ആകുകയാണ്. പ്രായം അൻപതു കടന്നെങ്കിലും ഇപ്പോഴും മധുരപതിനേഴിന്റെ ഭംഗിയെന്നും, ലൂക്കിംഗ് ഹോട്ട് എന്നുമാണ് ആരാധകരുടെ കമന്റുകൾ.

കരിയറിലും താരമിപ്പോൾ തിളങ്ങി നിൽക്കുകയാണ്. പ്രഭുദേവയും നസീറുദ്ദീൻ ഷായും അഭിനയിച്ച ആക്ഷൻ-ത്രില്ലർ ചിത്രം മഹാരാഗ്നി, ഡിസ്നി ഹോട്ട്സ്റ്റാറിനായുള്ള ദി ട്രയൽ സീസൺ 2 എന്നിവയുടെ തിരക്കിലാണ് താരം. 2025-ൽ പുറത്തിറങ്ങിയ മിത്തോളജിക്കൽ ഹൊറർ ചിത്രം മാ, ആക്ഷൻ ഡ്രാമ ചിത്രം സർസമീൻ എന്നിവയിലെ മികച്ച പ്രകടനത്തിലൂടെയും താരം പ്രേക്ഷക ഹൃദയം കീഴടക്കി.

Ads by Google
Saturday 27 Dec 2025 03.28 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google