Sunday, March 15, 2026 Last Updated 16 Min 40 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 27 Dec 2025 01.22 PM

കണ്ണുകളില്‍ പ്രണയത്തിളക്കവും ചുണ്ടില്‍ നിറപുഞ്ചിരിയും, ക്രിസ്മസ് ട്രീക്ക് മുന്നില്‍ സബയെ ചേര്‍ത്തു പിടിച്ച് ഹൃത്വിക് റോഷന്‍; എല്ലാവര്‍ക്കും ക്രിസ്മസ് ആശംസിച്ച് ഹൃത്വികും സബയും

uploads/news/2025/12/817798/Untitled-1.jpg
Hrithik Roshan and Saba Azad (Image Source: Instagram)

‘കഹോ നാ പ്യാർ ഹെ’ എന്ന സിനിമയിലൂടെ തകര്‍പ്പന്‍ എന്‍ട്രിയുമായി ബോളിവുഡില്‍ തന്റെ സ്ഥാനം ഉറപ്പിച്ച താരമാണ് ഹൃത്വിക് റോഷന്‍. അഭിനയമികവു കൊണ്ടും നൃത്തപാടവം കൊണ്ടും സൗന്ദര്യം കൊണ്ടും ആകാരവടിവു കൊണ്ടും ഹൃത്വിക് ആദ്യ സിനിമയിലൂടെ തന്നെ ആരാധകരുടെ ഹൃദയം കീഴടക്കി. പിന്നീടിങ്ങോട്ട് നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ നായകനായും വില്ലനായുമൊക്കെ താരം തിളങ്ങി. ബോളിവുഡിലെ ഫിറ്റ്നസ് ഹിറോ കൂടിയായ താരം ചിട്ടയായ വ്യായാമവും അച്ചടക്കമുള്ള ഭക്ഷണക്രമവും മുടക്കാറില്ല. ഫിറ്റ്നസിന് ഏറെ പ്രാധാന്യം കൊടുക്കുന്ന ബി ടൗൺ താരങ്ങളിൽ ഒരാൾ കൂടിയാണ് ഹൃത്വിക്.
ഈയടുത്തകാലത്തായി ഹൃത്വിക് റോഷന്റെ പേരിനൊപ്പം ചേര്‍ത്തു വായിക്കുന്ന പേരാണ് നടിയും ഗായികയുമായ സബ ആസാദിന്റേത്. ഹൃത്വികും സബ ആസാദും ഡേറ്റിങ്ങിലാണെന്ന അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ഹൃത്വിക്കോ സബയോ ഇക്കാര്യത്തിൽ വിശദീകരണമൊന്നും നൽകിയിട്ടില്ലെങ്കിലും ഇരുവരും ഒന്നിച്ച് പല വേദികളിലും പ്രത്യക്ഷപ്പെടാറുണ്ട്. ഇക്കഴിഞ്ഞ ദിവസം കസിനായ ഇഷാൻ റോഷന്റെ വിവാഹ ആഘോഷ വേദിയിലാണ് ഹൃതികും മക്കളായ ഹ്രെഹാനും ഹ്രിദാനുമൊപ്പം സബയും നൃത്തവേദിയെ ഇളക്കിമറിച്ചിരുന്നു.
ഇപ്പോഴിതാ കാമുകി സബയ്ക്കൊപ്പമുള്ള ക്രിസ്മസ് ചിത്രങ്ങള്‍ പങ്കിടുകയാണ് ഹൃത്വിക്. റെഡ് ഗൗണില്‍ സബയും ഗ്രേ സ്യൂട്ടില്‍ ഹൃത്വികും ചിത്രങ്ങളില്‍ തിളങ്ങുന്ന ചിത്രങ്ങളാണ് ഇവര്‍ പങ്കിട്ടിരിക്കുന്നത്. ‘‘മെറി ക്രിസ്മസ് യൂ ഓള്‍...’’ എന്ന് കുറിച്ചാണ് വലി​യ ക്രിസ്മസ് ട്രീക്ക് മുന്നില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ സബയും ഹൃത്വികും പങ്കിട്ടിരിക്കുന്നത്.

മക്കളായ ഹ്രെഹാൻ റോഷനും ഹ്രിദാൻ റോഷനും എപ്പോഴും മികച്ച മാതാപിതാക്കളാണ് ഹൃത്വികും സൂസൈനും. വർഷങ്ങളായി മുൻ ദമ്പതികൾ നിലനിർത്തിയിരുന്ന ശക്തമായ സഹ-രക്ഷാകർതൃ ബന്ധം ഇപ്പോഴും തുടരുന്നു. 2000-ൽ വിവാഹിതരാകുകയും 2014-ൽ സൗഹാർദ്ദപരമായി വിവാഹമോചനം നേടുകയും ചെയ്ത ഹൃത്വിക്കും സൂസൈനും കുടുംബ ഐക്യത്തിന് നിരന്തരം മുൻഗണന നൽകിയിട്ടുണ്ട്.
2021 മുതൽ ഹൃത്വിക് സബ ആസാദുമായി ബന്ധത്തിലാണ്, സൂസൈന്‍ അർസ്ലാൻ ഗോണിയുമായും ഡേറ്റിംഗിലാണ്. ഇവര്‍ നാലുപേരും ഒരുമിച്ച് വെക്കേഷനും മറ്റം പോകാറുണ്ട്. പരസ്പരം ആശംസിക്കാനും സന്തോഷം പങ്കിടാനും ഇവര്‍ മടിക്കാറുമില്ല.
കരിയറില്‍ വളരെ സെലക്ടീവായിട്ടാണ് ഹൃത്വിക് സിനിമകള്‍ ചെയ്യുന്നത്. ജൂനിയർ എൻ‌ടി‌ആറും കിയാര അദ്വാനിയും അഭിനയിച്ച ‘വാർ 2’ എന്ന ചിത്രത്തിലാണ് ഹൃതിക് റോഷൻ അവസാനമായി അഭിനയിച്ചത്.

Ads by Google
Saturday 27 Dec 2025 01.22 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google