Sunday, March 15, 2026 Last Updated 18 Min 41 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 27 Dec 2025 11.14 AM

അമ്മയായതിനുശേഷമുളള ആദ്യത്തെ ക്രിസ്മസ്, വിക്കിക്കും സഹോദരങ്ങള്‍ക്കുമൊപ്പം ആഘോഷമാക്കി കത്രീന കൈഫ്‌

katrina-kaif-

അമ്മയായതിനുശേഷമുളള ആദ്യത്തെ ക്രിസ്മസ് ആഘോഷമാക്കി കത്രീന കൈഫ്. ഭര്‍ത്താവും നടനുമായ വിക്കി കൗശല്‍, സഹോദരന്‍ സണ്ണി കൗശല്‍, സഹോദരന്‍ സെബാസ്റ്റിയന്‍ ലോറന്റ് മൈക്കല്‍ എന്നിവര്‍ക്കൊപ്പമുളള ചിത്രമാണ് കത്രീന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.

മനോഹരമായി അലങ്കരിച്ച ക്രിസ്മസ് ട്രീയ്ക്ക് മുന്നില്‍ നില്‍ക്കുന്ന ചിത്രമാണ് താരം പങ്കിട്ടിരിക്കുന്നത്. വിക്കിയും സഹോദരന്മാരും തലയില്‍ സാന്താക്ലോസിന്റെ തൊപ്പികള്‍ ധരിച്ചിട്ടുണ്ട്. ചുവന്ന വസ്ത്രത്തില്‍ അതിസുന്ദരിയായി വിക്കിയുടെ തോളില്‍ കൈവെച്ച് ക്യാമറയെ നോക്കി പുഞ്ചിരിക്കുന്ന കത്രീനയെ സെല്‍ഫി ചിത്രത്തില്‍ കാണാം.

‘എല്ലാവര്‍ക്കും സ്‌നേഹം, സന്തോഷം, സമാധാനം. ഇത് ഒരു മെറി മെറി ക്രിസ്മസ്’ എന്നാണ് ചിത്രത്തിനൊപ്പം താരം കുറിച്ചിരിക്കുന്നത്. മാതൃത്വത്തിലേക്ക് കാലെടുത്തുവെച്ചതിനുശേഷമുളള കത്രീനയുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തിയിരിക്കുകയാണ്.

ഏറ്റവും കൂടുതല്‍ കാത്തിരുന്ന ക്രിസ്മസ് ചിത്രം പങ്കുവെച്ചു എന്നാണ് ഒരാള്‍ പോസ്റ്റിനു താഴെ കുറിച്ചത്. അമ്മയുടെ തിളക്കം യഥാര്‍ഥമാണ്, ഒടുവില്‍ കത്രീനയെ കാണിക്കുന്നു, ഞങ്ങള്‍ വളരെയധികം മിസ് ചെയ്യുന്നു മെറി ക്രിസ്മസ് എന്നിങ്ങനെ പോകുന്നു കമന്റുകള്‍. ആശംസകള്‍ അറിയുക്കുന്നതോടൊപ്പം ഏറ്റവും പുതിയ അംഗം എവിടെ എന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്.

അതേസമയം ഈ വര്‍ഷം നവംബറിനായിരുന്നു കത്രീനയ്ക്കും വിക്കി കൗശലിനും ആണ്‍കുഞ്ഞ് പിറന്നത്. ഈ സന്തോഷവാര്‍ത്ത താരങ്ങള്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.ഞങ്ങളുടെ സന്തോഷത്തിന്റെ നിറകുടം വന്നിരിക്കുന്നു. വളരെയധികം നനന്ദിയോടെ, ഞങ്ങള്‍ ഞങ്ങളുടെ കുഞ്ഞിനെ സ്വാഗതം ചെയ്യുന്നു' എന്നാണ് ഇരുവരും സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

2021 ഡിസംബര്‍ 9 നാണ് വിക്കിയും കത്രീനയും വിവാഹിതരാകുന്നത്. തീര്‍ത്തും സ്വകാര്യമായ ചടങ്ങായിട്ടായിരുന്നു വിവാഹം നടന്നത്. ബോളിവുഡില്‍ നിന്നും വളരെ ചുരുക്കം ചിലര്‍ക്ക് മാത്രമാണ് ക്ഷണമുണ്ടായിരുന്നത്. രാജസ്ഥാനില്‍ വച്ചായിരുന്നു വിവാഹം.

Ads by Google
Saturday 27 Dec 2025 11.14 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google