Sunday, March 15, 2026 Last Updated 20 Min 8 Sec ago Malayalam Edition
Todays E paper
Ads by Google
Friday 26 Dec 2025 03.58 PM

' കര്‍മ്മ എന്താണെന്ന് നീയൊന്നും വിനായകനെ പഠിപ്പിക്കേണ്ട, പ്രാക്കും കാപട്യത്തിന്റെ സഹതാപവും ഇങ്ങോട്ടു വേണ്ട' ; വിനായകന്‍

vinayakan, reacts

ആട് 2 സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തില്‍ രൂക്ഷ പ്രതികരണവുമായി നടന്‍ വിനായകന്‍. ചെറ്റ പൊക്കാനോ ഗര്‍ഭം കലക്കാനോ പോയപ്പോള്‍ പറ്റിയ പരിക്കല്ലെന്നും വിവരമുണ്ടെന്ന ധാരണയില്‍ വിവരമില്ലാത്തവന്മാരെ വിശ്വസിച്ചു ചെയ്ത ജോലിക്കിടയില്‍ പറ്റിയ പരിക്കാണെന്നും വിനായകന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

വിനായകന്റെ അപകട വാര്‍ത്തയ്ക്കും ആശുപത്രിവാസത്തിനും ശേഷം സമൂഹമാധ്യമങ്ങളില്‍ വ്യാപക സൈബര്‍ ആക്രമണം ഉയര്‍ന്നിരുന്നു. വിനായകന്റെ തന്നെ പഴയ പോസ്റ്റുകളും പ്രതികരണങ്ങളും ഉപയോഗിച്ചായിരുന്നു സൈബറാക്രമണം. പിന്നാലെയാണ് താരത്തിന്റെ പ്രതികരണം.

തന്റെ കൂടെയുളള ജനം ഇപ്പോഴും കൂടെത്തന്നെയുണ്ടെന്നും അതിന്റെ എണ്ണം കൂടിയിട്ടേയുളളു എന്നും വിനായകന്‍ ഫേസ്ബുക്കില്‍ കുറിച്ചു. താന്‍ ചത്താലും ജീവിച്ചാലും ഈ ലോകത്ത് ഒന്നും സംഭവിക്കാനില്ലെന്നും പ്രാക്കും കാപട്യത്തിന്റെ സഹതാപവും ഇങ്ങോട്ടു വേണ്ട എന്നും വിനായകന്‍ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

വിനായകന്റെ കുറിപ്പ്:

വിനായകന്റെ
കൂടെയുള്ള ജനം ഇപ്പോഴും വിനായകൻറെ കൂടെത്തന്നെയുണ്ട് അതിന്റെ എണ്ണം കൂടിയിട്ടേയുള്ളു
നിന്റെയൊക്കെ വീട്ടില്
അമ്മയും അച്ഛനും ഭാര്യയും മക്കളും തളർന്നു കിടക്കുമ്പോ
നീയൊക്കെ തൊലിച്ചാൽ മതി വിനായകൻ എപ്പോ ചാവണമെന്നു കാലം തീരുമാനിക്കും
നിന്നെയൊക്കെ പോലെ
ചെറ്റ പൊക്കാനോ ഗർഭം കലക്കാനോ പോയപ്പോൾ പറ്റിയ പരിക്കല്ല
വിവരമുണ്ടെന്ന ധാരണയിൽ വിവരമില്ലാത്തവന്മാരെ വിശ്വസിച്ചു ചെയ്ത ജോലിക്കിടയിൽ പറ്റിയ പരിക്കാണെടാ
വിനായകൻ ചത്താലും ജീവിച്ചാലും
ഈ ലോകത്ത്‌ ഒന്നും സംഭവിക്കാനില്ല
“കർമ്മ”
എന്താണെന്ന് നീയൊന്നും വിനായകനെ പഠിപ്പിക്കേണ്ട വിനായകന്റെ
കർമ്മഫലം
വിനായകൻ അനുഭവിച്ചോളും ,
അത് കൊണ്ട്
പ്രാക്കും കാപട്യത്തിന്റെ സഹതാപവും ഇങ്ങോട്ടു വേണ്ട …
എന്റെ തന്തയും
ചത്തു
സഖാവ് വി എസ്സും
ചത്തു
ഉമ്മൻ ചാണ്ടിയും
ചത്തു
ഗാന്ധിയും ചത്തു
നെഹ്രുവും ചത്തു
ഇന്ദിരയും ചത്തു
രാജീവും ചത്തു
കരുണാകരനും ചത്തു
ജോർജ് ഈഡനും ചത്തു
നിന്റെയൊക്കെ അമ്മേടെ നായര് ചാണ്ടിയാണേൽ അയാളും ചത്തു
ചത്തു
ചത്തു
ചത്തു
അഹംഭവിച്ചവനല്ല..വിനായകൻ അഹംകരിച്ചവനാണ് വിനായകൻ …
കാലം എന്നെ കൊല്ലുന്നതു വരെ
ഞാൻ സംസാരിച്ചു കൊണ്ടേയിരിക്കും …
ജയ് ഹിന്ദ്
Merry Christmas

Ads by Google
Friday 26 Dec 2025 03.58 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google