Sunday, March 15, 2026 Last Updated 16 Min 38 Sec ago Malayalam Edition
Todays E paper
Ads by Google
Friday 26 Dec 2025 02.07 PM

ക്രിസ്മസ് കളറാക്കി നീരജ് മാധവും ആന്റണി പെപ്പെയും; വീഡിയോ

neeraj-madhav
photo-www.instagram.com/antony_varghese_pepe

ലോകമെമ്പാടും ക്രിസ്മസ് ആഘോഷ ലഹരിയിൽ ആറാടുമ്പോൾ, സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് അങ്കമാലിയിൽ നിന്നുള്ള ഒരു വൈബ് വീഡിയോ ആണ്. മലയാളികളുടെ പ്രിയതാരങ്ങളായ ആന്റണി വർഗീസ് പെപ്പെയും നീരജ് മാധവും ഒന്നിച്ചുള്ള ഡാൻസ് ഡാൻസ് വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അങ്കമാലി ക്രിസ്മസ് നീരജും പെപ്പെയും തൂക്കി എന്നാണ് സോഷ്യൽ മീഡിയയുടെ കമന്റ്.

മോഹൻലാലിന്റെ എക്കാലത്തെയും ഹിറ്റ് പാട്ടായ 'വേൽ മുരുകാ' എന്ന ഗാനത്തിന് ചുവടുവെച്ചാണ് ഇരുവരും ആഘോഷത്തിന് മാറ്റുകൂട്ടിയത്. പെപ്പെയുടെ നാടായ അങ്കമാലിയിൽ കൂട്ടുകാരനും കുടുംബത്തിനുമൊപ്പം ക്രിസ്മസ് കളറാക്കാൻ എത്തിയതായിരുന്നു നീരജ് മാധവ്.

സൂപ്പർഹിറ്റ് ചിത്രം 'ആർ.ഡി.എക്‌സി'ൽ ഒന്നിച്ച് അഭിനയിച്ചതോടെ തുടങ്ങിയ ഇവരുടെ ആഴത്തിലുള്ള സൗഹൃദമാണ് ഈ വീഡിയോയിലും പ്രതിഫലിക്കുന്നത്.

'അങ്കമാലി ക്രിസ്മസ് പൊളി, നൻപൻ ഡാ' എന്ന ക്യാപ്ഷനോടെ നീരജ് മാധവ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ നിമിഷങ്ങൾക്കകം വൈറലായി. 'ഇതേത് യൂണിവേഴ്‌സ്?' എന്ന് പേളി മാണി ചോദിച്ചപ്പോൾ, അങ്കമാലി യൂണിവേഴ്‌സ് ആണെന്നും പള്ളിലങ്ങാടി ടീംസ് ഇറങ്ങിയെന്നും പറഞ്ഞ് ആരാധകരും ആവേശം പങ്കുവെച്ചു.

Ads by Google
Friday 26 Dec 2025 02.07 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google