Sunday, March 15, 2026 Last Updated 17 Min 9 Sec ago Malayalam Edition
Todays E paper
Ads by Google
Friday 26 Dec 2025 01.32 PM

‘ക്രൂരവും പ്രാകൃതവും, ഇത് ഒറ്റപ്പെട്ട സംഭവമല്ല’; ബംഗ്ലാദേശില്‍ യുവാവിനെ തീ കൊളുത്തി കൊന്ന സംഭവത്തില്‍ ജാന്‍വി

janhvi-kapoor-

ബംഗ്ലാദേശില്‍ ദീപു ചന്ദ്രദാസ് എന്ന യുവാവിനെ മരത്തില്‍ കെട്ടിയിട്ട് തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് നടി ജാന്‍വി കപൂര്‍. സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തിയ അവര്‍ ആക്രമണത്തെ ക്രുരമെന്നും പ്രാകൃതമെന്നും വിശേഷിപ്പിച്ചു. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് ജാന്‍വിയുടെ പ്രതികരണം.

‘ബംഗ്ലാദേശില്‍ നടക്കുന്ന സംഭവങ്ജള്‍ ക്രുരമാണ്. ഇത് കൊളളയാണ്, ഇത് ഒറ്റപ്പെട്ട സംഭവമല്ല. ഇതിനെക്കുറിച്ച് നിങ്ങള്‍ക്ക് അറിയില്ലെങ്കില്‍ ഇതിനെക്കുറിച്ച് വായിക്കുക, വീഡിയോകള്‍ കാണുക, ചോദ്യങ്ങള്‍ ചോദിക്കുക. ഇതെല്ലാം നേരിട്ടിട്ടും നിങ്ങള്‍ക്ക് ദേഷ്യം തോന്നുന്നില്ലെങ്കില്‍ ഈ കപടതയാണ് നമ്മള്‍പോലും അറിയാതെ നമ്മളെ നശിപ്പിക്കുന്നത്. ലോകത്തിന്റെ മറേളറ അറ്റത്തുളള കാര്യങ്ങള്‍ക്കായി നമ്മള്‍ കരഞ്ഞുകൊണ്ടിരിക്കും നമ്മുടെ സഹോദരങ്ങളെ നമ്മള്‍ ജീവനോടെ കത്തിച്ചുകളയുന്നു. എല്ലാത്തരം തീവ്രവാദങ്ങളെയും നാം മനുഷത്വം മറക്കുന്നതിനു മുന്‍പ് വളിച്ചുപറയുകയും അപലപിക്കുകയും ചെയ്യണം’ ജാന്‍വി കുറിച്ചു.

janhvi-kapoor-

വലിയ പ്രചാരമാണ് ജാന്‍വിയുടെ കുറിപ്പുകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. റെഡ്ഡിറ്റ് പോലെയുളള പ്‌ലാറ്റ്‌ഫോമുകള്‍ നടിയുടെ പോസ്റ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ വ്യാപകമായി പ്രചരിച്ചു. ആക്രമണത്തെക്കുറിച്ച് സംസാരിച്ചതിന് പലരും ജാന്‍വിയെ അഭിനന്ദിച്ചു. മറ്റെല്ലാ ബോളിവുഡ് താരങ്ങളും ഭയം കാരണം നിശബ്ദരായിരിക്കുന്നു എന്നാണ് ഒരാള്‍ പ്രതികരിച്ചത്. ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ജാന്‍വിക്ക് നല്ല ബോധ്യമുണ്ട്. അവയെ അഭിമുഖീകരിക്കാനുളള ധൈര്യവും ഉണ്ട്. ഇത് മാത്രമല്, മറ്റ് പല കേസുകളിലും അവര്‍ വളരെ വിവേകത്തോടെ സംസാരിച്ചിട്ടുണ്ടെന്നും പ്രതികരണങ്ങളുണ്ട്.

Ads by Google
Friday 26 Dec 2025 01.32 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google