Sunday, March 15, 2026 Last Updated 15 Min 20 Sec ago Malayalam Edition
Todays E paper
Ads by Google
Friday 26 Dec 2025 11.17 AM

‘അമ്മയ്ക്കിത് അഭിമാനനിമിഷം’; മകനെക്കുറിച്ച് കുറിപ്പുമായി നടി ഷീലു എബ്രഹാം

sheelu-abraham-
photo-www.instagram.com/sheeluabraham21

മകനെക്കുറിച്ച് ഓര്‍ത്ത് ഏറെ അഭിമാനമെന്ന് നടി ഷീലു എബ്രഹാം. മകന്‍ നീല്‍ എബ്രഹാം മാത്യുവിന്റെ വീഡിയോ പങ്കുവെച്ചാണ് അമ്മയെന്ന നിലയിലേറെ അഭിമാനം തോന്നുന്നു എന്ന് ഷീലു എബ്രഹാം കുറിച്ചത്. പ്ലസ് ടു വിദ്യാര്‍ഥിയായ മകന്‍ സ്‌കൂളിലെ പരിപാടിക്കിടെ നടത്തിയ പ്രസംഗത്തിന്റേതാണ് വീഡിയോ.

‘സ്‌കൂളിലെ മിസ്റ്റര്‍ ചോയ്‌സ് ഫെയര്‍വെയല്ലിനിടെ മകന്റെ പ്രസംഗം കാണുമ്പോള്‍ അമ്മ എന്ന നിലയില്‍ അഭിമാനം തോന്നുന്നു. അവന്റെ ആത്മവിശ്വാസം അവന്‍ എത്ര വലുതായിരിക്കുന്നു എന്ന് എനിക്ക് മനസിലാക്കി തന്നു. എന്റെ പിന്നാലെ നടന്നിരുന്ന കുഞ്ഞുമകനെന്നതില്‍ നിന്ന് അവന്‍ ഒരുപാട് വളര്‍ന്നിരിക്കുന്നു’ ഷീലു കുറിച്ചു.

സ്‌കൂളിലെ പരിപാടിക്കിടെയുളള വീഡിയോയില്‍ പ്ലസ്ടു കഴിഞ്ഞ് ആരാകണം എന്നതിലാണ് നീല്‍ സംസാരിക്കുന്നത്. ഒരു ബിസിനസുകാരനാകണമെന്നും മറ്റുളളവരെ സഹായിക്കുമെന്നുമെല്ലാം നീല്‍ പറയുന്നുണ്ട്. നീലിന്റെ സംസാരശൈലിക്കും ആത്മവിശ്വാസത്തിനും വലിയ അഭിനന്ദനമാണ് കമന്റ് ബോക്‌സ് നല്‍കുന്നത്.

Ads by Google
Friday 26 Dec 2025 11.17 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google