Sunday, March 15, 2026 Last Updated 5 Min 52 Sec ago Malayalam Edition
Todays E paper
Ads by Google
Friday 26 Dec 2025 09.34 AM

കുടുബത്തോടൊപ്പം തിയറ്ററില്‍ ‘ഭഭബ ’ആഘോഷിക്കാം; ക്രിസ്മസ് പുതുവത്സര ആശംസകളുമായി ദിലീപ്

dileep
photo-www.instagram.com/dileepactor/

പ്രേക്ഷകർക്ക് ക്രിസ്മസ് ആശംസകൾ നേർന്ന് സിനിമാ താരം ദിലീപ്. ഈ ക്രിസ്മസും പുതുവത്സരവും തന്റെ പുതിയ ചിത്രം ‘ഭഭബ’യ്ക്കൊപ്പം ആഘോഷിക്കണമെന്ന് ദിലീപ് പറഞ്ഞു. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് നടൻ ആശംസ അറിയിച്ചത്.

‘നമസ്കാരം, എല്ലാ പ്രിയപ്പെട്ടവർക്കും എന്റെ ഹൃദയംനിറഞ്ഞ ക്രിസ്മസ് പുതുവത്സര ആശംസകൾ. ഈ ക്രിസ്മസും ന്യൂ ഇയറും ആഘോഷിക്കാൻ നിങ്ങളുടെ അടുത്ത തിയറ്ററുകളിൽ, ഞാൻ അഭിനയിച്ച ‘ഭഭബ’ റിലീസ് ചെയ്തിരിക്കുകയാണ്. വലിയ വിജയത്തിലേക്ക് പോകുന്ന ഈ ചിത്രത്തിൽ എനിക്കൊപ്പം ലാലേട്ടൻ, വിനീത് ശ്രീനിവാസൻ, ബൈജു സന്തോഷ് തുടങ്ങി നിങ്ങൾക്കിഷ്ടപ്പെട്ട വലിയ താരനിര തന്നെയുണ്ട്. കുടുംബത്തോടൊപ്പം തിയറ്ററിൽ ഭഭബ ആഘോഷിക്കാം.’ ദിലീപിന്റെ വാക്കുകള്‍.

ദിലീപിനെ നായകനാക്കി ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ സംവിധാനം ചെയ്ത ചിത്രമാണ് ‘ഭഭബ’. ഡിസംബർ 18ന് ആണ് ചിത്രം ആഗോള റിലീസായി എത്തിയത്. ദിലീപിനൊപ്പം വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും ഒത്തുചേരുന്ന കോമഡി ആക്‌ഷൻ എന്റർടെയ്നർ ചിത്രത്തിൽ, അതിഥി വേഷത്തിൽ മോഹൻലാലുമുണ്ട്. ഫാഹിം സഫർ, നൂറിൻ ഷെരീഫ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചത്.

Ads by Google
Friday 26 Dec 2025 09.34 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google