Sunday, March 15, 2026 Last Updated 34 Min 44 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 24 Dec 2025 12.53 PM

‘കരീനയുമൊത്തുളള വിമാനയാത്ര’; ചിത്രങ്ങളുമായി അനുപം ഖേര്‍

-anupam-kher-
photo-www.instagram.com/anupampkher/

വിമാനയാത്രയ്ക്കിടെ നടി കരീന കപൂറിനെ കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ച് അനുപം ഖേര്‍. ഡല്‍ഹി യാത്രയ്ക്കിടെയാണ് ഇരുവരും അപ്രതീക്ഷിതമായി കണ്ടുമുട്ടിയത്. നടിക്കൊപ്പമുളള ചിത്രങ്ങള്‍ അനുപം ഖേര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. റെഫ്യൂജ് എന്ന ചിത്രത്തില്‍ താന്‍ ആദ്യമായി കരീനയെ കണ്ടപ്പോഴുളള അനുഭവങ്ങളും താരം ഓര്‍ത്തെടുക്കുന്നുണ്ട്.

‘കരീനയുമൊത്തുളള വിമാനയാത്ര, ജെ.പി ദത്തയുടെ റെഫ്യൂജ് എന്ന സിനിമയുടെ സെറ്റിലാണ് ഞാന്‍ ആദ്യമായി കരീനയെ കാണുന്നത്. വര്‍ഷം 2000 ആയിരുന്നു. അത് അവരുടെ ആദ്യ ചിത്രമായിരുന്നു. അവര്‍ അതിശയകരമാംവിധം സുന്ദരിയും ആത്മവിശ്വാസമുളളവളും ദുര്‍ബലയുമായിരുന്നു. അത് വലുതാക്കാന്‍ അസ്വസ്ഥയുമായിരുന്നു. വര്‍ഷങ്ങളായി അവര്‍ വളരെ മികച്ചതും മനോഹരവുമായ ഒരു നടിയായി വളരുന്നത് ഞാന്‍ കണ്ടു.

ഇന്നലെ ഞങ്ങളുടെ യാത്രയില്‍ ഞങ്ങള്‍ ഒരുപാട് കാര്യങ്ങളെക്കുറിച്ച് സംസാരിച്ചു. 25 വര്‍ഷങ്ങള്‍ക്ക് ശേഷം മികച്ച വേഷങ്ങള്‍ക്കായി അവര്‍ കൊതിക്കുന്നുണ്ടെന്നും ഇപ്പോഴും യഥാര്‍ഥമായ ഒരു സുന്ദരിയായി തുടരുന്നുവെന്നും സംഭാഷണങ്ങള്‍ ഇഷ്ടപ്പെടുന്നുവെന്നും കണ്ടെത്തിയതില്‍ സന്തോഷമുണ്ട്. പ്രിയപ്പെട്ട കരീന നിങ്ങളുടെ ഊഷ്മളതയ്ക്കും അഭിനന്ദനത്തിനും നന്ദി, ദൈവം നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും സന്തോഷത്തോടെയും ആരോഗ്യത്തോടെയും നിലനിര്‍ത്തട്ടെ എപ്പോഴും സ്‌നേഹവും പ്രാര്‍ഥനയും’ അനുപം ഖേര്‍ കുറിച്ചു.

അതേസമയം 2000 ല്‍ പുറത്തിറങ്ങിയ റെഫ്യൂജി എന്ന ചിത്രത്തിലൂടെയാണ് കരീന കപൂര്‍ ബിഗ് സ്‌ക്രീനില്‍ അരങ്ങേറ്റം കുറിച്ചത്. നിരവധി കഥാപാത്രങ്ങളിലൂടെ ഇന്നും അഭിനയരംത്ത്സജീവമാണ് താരം. മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ദൈറ എന്ന ചിത്രത്തിനായി തയാറെടുക്കുകയാണ് നടി.

രാം വംശി കൃഷ്ണ സംവിധാനം ചെയ്യുന്ന ദി ഇന്ത്യ ഹൗസിലാണ് അനുപം ഖേര്‍ അടുത്തതായി അഭിനയിക്കുന്നത്. തന്റെ 542-ാമത്തെ ചിത്രമായ 'ദൈറ'യില്‍ സ്വാതന്ത്ര്യസമര സേനാനി ശ്യാംജി കൃഷ്ണ വര്‍മ്മയെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്

Ads by Google
Wednesday 24 Dec 2025 12.53 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google