Sunday, March 15, 2026 Last Updated 8 Min 59 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 24 Dec 2025 11.39 AM

വിവാഹ വേദിയില്‍ ഡാന്‍സ് ചെയ്ത് തകര്‍ത്ത് ഹൃത്വിക് റോഷനും മക്കളും; വീഡിയോ വൈറല്‍

hrithik-roshan

ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഹൃത്വിക് റോഷന്റെയും മക്കളുടെയും ഡാന്‍സാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കസിന്‍ ഇഷാന്‍ റോഷന്റെ വിവാഹ ആഘോഷ വേദിയിലാണ് ഹൃത്വിക്കും മക്കളായ ഹ്രേഹാനും ഹ്രിധാനും നൃത്തം ചെയ്ത് വേദിയെ ഇളക്കി മറിച്ചത്. ആഘോഷത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാവുകയാണ്.

ഹൃത്വിക്കിനും മക്കള്‍ക്കുമൊപ്പം ഹൃത്വിക്കിനെറ കാമുകി സബ ആസാദ്, മരുമകള്‍ സുരാനിക സോണി, കസിന്‍ പശളമിന റോഷന്‍ എന്നിവരെയും വീഡിയോയില്‍ കാണാം. 1999 ല്‍ പുറത്തിറങ്ങിയ ഇഷ്‌ക് തേരാ തദ്പാവേ എന്ന ഗാനത്തിനാണ് സംഘം ചുവുടുവെക്കുന്നത്.

ഹൃത്വിക്ക് റോഷന്റെ കുട്ടികള്‍ അച്ഛന്റെ പാരമ്പര്യം ലഭിച്ചിട്ടുണ്ടെന്ന് ആരാധകര്‍ അഭിപ്രായപ്പെടുന്നു. കസിന്റെ വിവാഹം ഹൃത്വിക്കും മക്കളും കൊണ്ടുപോയി എന്നാണ് ആരാധകള്‍ പറയുന്നത്. അതേസമയം ജൂനിയര്‍ എന്‍ടിആറും കിയാര അദ്വാനിയും അഭിനയിച്ച വാര്‍ 2 എന്ന ചിത്രത്തിലാണ് ഹൃത്വിക് അവസാനമായി അഭിനയിച്ചത്.

Ads by Google
Wednesday 24 Dec 2025 11.39 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google