Sunday, March 15, 2026 Last Updated 33 Min 46 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 24 Dec 2025 09.56 AM

' രജനി സാറിന് വേണ്ടിയാണ് കൂലിയിലെ റോള്‍ ചെയ്തത്, അദ്ദേഹത്തിന്റെ വലിയ ആരാധകനാണ് ഞാന്‍' ; ഉപേന്ദ്ര

his, role

രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് കൂലി. കന്നട നടന്‍ ഉപേന്ദ്രയും ചിത്രത്തില്‍ ഒരു വേഷം ചെയ്തിരുന്നു. ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ കൂലിയിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് മനസുതുറക്കുകയാണ് ഉപേന്ദ്ര. രജനികാന്തിന് വേണ്ടിയാണ് താന്‍ ആ റോള്‍ ചെയ്തതെന്നും അദ്ദേഹത്തിന്റെ വലിയ ആരാധകന്‍ ആണ് താന്‍ എന്നും നടന്‍ പറഞ്ഞു.

'രജനി സാറിന് വേണ്ടിയാണ് ഞാൻ കൂലിയിലെ റോൾ ചെയ്തത്. അത് എന്റെ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യമാണ്. അദ്ദേഹത്തിന്റെ വലിയ ആരാധകൻ ആണ് ഞാൻ. അദ്ദേഹത്തിന്റെ പെർഫോമൻസിന്റെയും ടാലന്റിന്റെയും ഫിലോസഫിയുടെയും ജീവിതത്തിന്റെയും ഒക്കെ ഫാൻ ആണ് ഞാൻ. അദ്ദേഹത്തിന്റെ അടുത്ത് നിൽക്കുന്ന ഒരു ഷോട്ട് ആണെങ്കിലും എനിക്ക് ഓക്കേ ആയിരുന്നു. ആദ്യം കൂലിയിൽ എനിക്ക് ഒരു ഫൈറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് അവർ കഥയിൽ മാറ്റങ്ങൾ വരുത്തി', ഉപേന്ദ്രയുടെ വാക്കുകൾ.

ചിത്രത്തില്‍ കലീഷ എന്ന കഥാപാത്രമായിട്ടാണ് ഉപേന്ദ്ര എത്തിയത്. മോശം പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. റിലീസിന് മുന്നേയുളള ഹൈപ്പിനൊപ്പം ഉയരാന്‍ സിനിമയ്ക്ക് ആയിട്ടില്ല.

Ads by Google
Wednesday 24 Dec 2025 09.56 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google