Sunday, March 15, 2026 Last Updated 30 Min 46 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 24 Dec 2025 09.15 AM

ആരെയും അപമാനിക്കാനോ അവഹേളിക്കാനോ ഉദ്ദേശിച്ചിരുന്നില്ല; വിവാദ പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് നടന്‍ ശിവാജി

actor-sivaji-

സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ചുളള തന്റെ പരാമര്‍ശങ്ങളില്‍ പൊതുസമൂഹത്തോട് മാപ്പ് പറഞ്ഞ് തെലുങ്ക് നടന്‍ ശിവാജി. തന്റെ ധണ്ടോര എന്ന ചിത്രത്തിന്റെ പ്രീ-റിലീസ് ചടങ്ങില്‍ നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചതിനെ തുടര്‍ന്നാണ് ശിവാജി ക്ഷമാപണം നടത്തിയത്. താന്‍ ആരെയും അവഹേളിക്കാനോ അപമാനിക്കാമനാ ഉദ്ദേശിച്ചിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സ്ത്രീകള്‍ അവരുടെ വസ്ത്രധാരണത്തില്‍ ശ്രദ്ധിച്ചാല്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാമെന്ന് പറയാന്‍ ശ്രമിക്കുകയാണ് താന്‍ ചെയ്തതെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

ഇക്കാലത്ത് നായികമാര്‍ പലപ്പോഴും ദുഷ്‌കരമായ സാഹചര്യങ്ങളില്‍ അകപ്പെടുന്നുണ്ട്. നല്ല വാക്കുകള്‍ പറയാന്‍ ശ്രമിച്ചപ്പോള്‍ , ഞാന്‍ ചില മോശം വാക്കുകള്‍ ഉപയോഗിച്ചു പോയി. എല്ലാ സ്ത്രീകളെയും ഉദ്ദേശിച്ചല്ല അത് പറഞ്ഞത്. നായികമാര്‍ പുറത്തുപോകുമ്പോള്‍ അവര്‍ ധരിക്കുന്ന വസ്ത്രങ്ങളില്‍ ശ്രദ്ധിച്ചാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നാണ് ഞാന്‍ പറഞഞതിന്റെ അര്‍ഥം. ആരെയും അപമാനിക്കാനോ അവഹേളിക്കാനോ ഉദ്ദേശിച്ചിരുന്നില്ല. ഇന്നലെ രാത്രി നടന്ന പരിപാടിയില്‍ ഉപയോഗിച്ച വാക്കുകള്‍ക്ക് ഞാന്‍ ഹൃദയപൂര്‍വ്വം ക്ഷമ ചോദിക്കുന്നു. എക്‌സില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ശിവാജി പറഞ്ഞു.

തന്റെ പ്രസ്താവന കാരണം സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം നേരിടേണ്ടി വന്നതില്‍ ശിവാജി ഖേദം പ്രകടിപ്പിച്ചു. എനെറ ദ്ദേശ്യം നല്ലതായിരുന്നു. പക്ഷേ ആ രണ്ട് വാക്കുകള്‍ പുറത്തു വരാതിരുന്നെങ്കില്‍ നന്നായിരുന്നു. നല്ലത് പറയണം എന്നല്ലാതെ മറ്റൊരാളെയും അപമാനിക്കാനോ താഴ്ത്തിക്കെട്ടാനോ എനിക്ക് ഉദ്ദേശ്യമുണ്ടായിരുന്നില്ല അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശരീരം തുറന്നുകാണിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കരുതെന്ന് എല്ലാ നായികമാരോടും ഞാന്‍ അഭ്യര്‍ഥിക്കുകയാണ്. ദയവായി സാരിയോ അല്ലെങ്കില്‍ ശരീരം മുഴുവനായി മൂടുന്ന വസ്ത്രങ്ങളോ ധരിക്കൂ. മുഴുവനായി മൂടുന്ന വസ്ത്രത്തിലോ സാരിയിലോ ഒക്കെയാണ് സൗന്ദര്യമുള്ളത്. അല്ലാതെ ശരീരഭാഗങ്ങള്‍ തുറന്നുകാണിക്കുന്നതിലല്ല. ആളുകള്‍ ചിലപ്പോള്‍ ഒന്നും തുറന്നുപറയില്ല. കാരണം ഇത് നിങ്ങളുടെ സ്വാതന്ത്ര്യമാണെന്ന് അവര്‍ കരുതും. പക്ഷേ ഉള്ളുകൊണ്ട് അവര്‍ ഇത് ഇഷ്ടപ്പെടണമെന്നില്ല. സ്ത്രീയെന്നാല്‍ പ്രകൃതി പോലെയാണ്. പ്രകൃതി സുന്ദരിയായിരിക്കുമ്പോള്‍ നമ്മള്‍ അതിനെ ബഹുമാനിക്കും. ഞാന്‍ എന്റെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്ന എന്റെ അമ്മയെ പോലെയാണ് എനിക്ക് സ്ത്രീ', നടന്റെ ഈ പ്രസ്താവനയാണ് വിവാദമായത്.

Ads by Google
Wednesday 24 Dec 2025 09.15 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google