Sunday, March 15, 2026 Last Updated 33 Min 46 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 23 Dec 2025 04.41 PM

' എന്റെ മനസ്സില്‍ തമന്ന ആയിരുന്നു ആ ഗാനരംഗത്തില്‍ നൃത്തം ചെയ്യാന്‍ , പക്ഷേ സംവിധായകന്‍ വേണ്ടെന്നു പറഞ്ഞു' ; ധുരന്ധര്‍ സിനിമയില്‍ നിന്നും തമന്നയെ ഒഴിവാക്കിയതിന്റെ കാരണം

dance, her

രണ്‍വീര്‍ സിങ്ങിനെ നായകനാക്കി ആദിത്യ ധര്‍ സംവിധാനം ചെയ്ത ചിത്രമാണ് ധുരന്ധര്‍. തിയേറ്ററുകളില്‍ വലിയ വിജയമാണ് ചിത്രത്തിന് ലഭിക്കുന്നത്. സിനിമയിലെ പാട്ടുകള്‍ക്ക് എല്ലാം തന്നെ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. റീലുകളില്‍ തരംഗം തീര്‍ക്കുകയാണ് സിനിമയിലെ ' ഷരാരത്' എന്ന ഗാനം

ക്രിസ്‌റ്റൈൽ ഡിസൂസ, അയേഷ ഖാൻ തുടങ്ങിയവരാണ് ആ നൃത്തരംഗത്തിൽ അഭിനയിച്ചത്. സിനിമയിൽ ആദ്യം ഈ നൃത്ത രംഗം ചെയ്യാൻ പരിഗണിച്ചിരുന്നത് തമന്നയെ ആയിരുന്നുവെന്ന് പറയുകയാണ് കൊറിയോഗ്രാഫർ വിജയ് ഗാംഗുലി. നടിയെ മാറ്റാനുള്ള കാരണവും വിജയ് ഗാംഗുലി പറഞ്ഞു.

അയേഷയും ക്രിസ്റ്റൈലും നൃത്തം ചെയ്യുന്നതാണ് രംഗം. 'എന്റെ മനസ്സിൽ, തമന്ന ആയിരുന്നു ആ ഗാനത്തിന് നൃത്തം ചെയ്യാൻ. ആ പേര് ഞാൻ പറയുകയും ചെയ്തു. പക്ഷേ സംവിധായകൻ ആദിത്യ ധർ അത് വേണ്ടെന്നു പറഞ്ഞു. ആളുകൾ ഐറ്റം സോങ് എന്ന് വിളിക്കുന്ന പാട്ട് വേണ്ടെന്ന് നിർബന്ധം ഉണ്ടായിരുന്നു. തമന്ന ആയിരുന്നെങ്കിൽ ആ പാട്ട് അവരെ ആഘോഷിക്കുന്ന രീതിയിൽ ആകുമായിരുന്നു, മാത്രമല്ല കഥയിൽ നിന്ന് വേറിട്ട് നിന്നേനെ, പിന്നീട് അദ്ദേഹം പറഞ്ഞത് ശെരിയാണെന്ന് എനിക്കും തോന്നി, ഞാനും അത് അംഗീകരിച്ചു,' കൊറിയോഗ്രാഫർ വിജയ് ഗാംഗുലി പറഞ്ഞു.

അതേസമയം, ഞെട്ടിക്കുന്ന കളക്ഷൻ ആണ് സിനിമ ബോക്സ് ഓഫീസിൽ നിന്ന് നേടുന്നത്. 500 കോടിയ്ക്ക് മുകളിൽ ചിത്രം ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് നേടിയിട്ടുണ്ട്. ആഗോള തലത്തിൽ സിനിമ 700 കോടിയ്ക്കും മുകളിൽ നേടിക്കഴിഞ്ഞു. അടുത്ത് തന്നെ ചിത്രം 1000 കോടി ക്ലബ്ബിൽ കയറാനും സാധ്യതയുണ്ട്. ജിയോ സ്റ്റുഡിയോസ് , ബി62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ മാധവൻ, അർജുൻ രാംപാൽ എന്നിവരും നിർണ്ണായക വേഷങ്ങളിലെത്തുന്നു. രണ്ട്‌ ഭാഗങ്ങളായി പുറത്തിറങ്ങുന്ന സിനിമയുടെ അടുത്ത ഭാഗം 2026 മാർച്ചിൽ റിലീസ് ചെയ്യും.

Ads by Google
Tuesday 23 Dec 2025 04.41 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google