Sunday, March 15, 2026 Last Updated 21 Min 46 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 23 Dec 2025 11.30 AM

2025 ലെ പ്രിയ നിമിഷങ്ങള്‍; ചിത്രങ്ങളുമായി വിസ്മയ മോഹന്‍ലാല്‍

vismaya-mohanlal-
photo-/www.instagram.com/mayamohanlal/

2025 ല്‍ തന്റെ ജീവിതത്തിലെ മമനാഹര നിമിഷങ്ങളുടെ ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി വിസ്മയ മോഹന്‍ലാല്‍. കുടുംബത്തിനൊപ്പമുളള നിമിഷങ്ങളും യാത്രാ ചിത്രങ്ങളാണ് വിസ്മയ ഷെയര്‍ ചെയ്തിരിക്കുന്നത്. മോഹന്‍ലാല്‍, പ്രണവ് മോഹന്‍ലാല്‍, സുചിത്ര എന്നിവരെയും ചിത്രങ്ങളില്‍ കാണാം. വളര്‍ത്തുനായയെ കെട്ടിപ്പിടിച്ചുറങ്ങുന്ന പ്രണവിന്റെ ചിത്രമാണ് അതില്‍ ഏറ്റവും ആകര്‍ഷണം.

അതേസമയം അച്ഛന്റെയും പാത പിന്തുടര്‍ന്ന് പ്രണവിനു പിന്നാലെ വിസ്മയയും സിനിമയിലേക്ക് എത്തിയിരിക്കുകയാണ്. ജൂഡ് ആന്റണിയുടെ ചിത്രത്തിലൂയൊണ് വിസ്മയയുടെ സിനിമാ അരങ്ങേറ്റം.

വരകളുടെയും എഴുത്തിന്റെയും നാടകാഭിനയത്തിന്റെയുമെല്ലാം ലോകത്തായിരുന്നു വിസ്മയ ഇത്രയും നാൾ. ഇതിനു പുറമേ തായ് ആയോധന കലയിലും വിസ്മയയ്ക്ക് ഏറെ താൽപ്പര്യമുണ്ട്. തായ് ആയോധന കല അഭ്യസിക്കുന്നതിന്റെ വീഡിയോകൾ ഇടയ്ക്ക് വിസ്മയ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവക്കാറുണ്ട്.

എഴുത്താണ് വിസ്മയയുടെ മറ്റൊരിഷ്ടം. താൻ എഴുതിയ കവിതകളും വരച്ച ചിത്രങ്ങളും ചേര്‍ത്ത് 'ഗ്രെയ്ന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്' എന്നൊരു പുസ്തകവും വിസ്മയ അടുത്തിടെ പുറത്തിറക്കിയിരുന്നു. മോഹൻലാൽ, അമിതാഭ് ബച്ചൻ, ദുൽഖർ സൽമാൻ, നസ്രിയ, സുപ്രിയ പൃഥ്വിരാജ് തുടങ്ങിയവരെല്ലാം വിസ്മയയുടെ പുസ്തകത്തിന് ആശംസകളുമായി എത്തിയിരുന്നു.

Ads by Google
Tuesday 23 Dec 2025 11.30 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google