വിവാഹവാര്‍ഷിക ദിനത്തില്‍ ഭാര്യ അമാലിന് ആശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്‍. 14-ാം വിവാഹവാര്‍ഷികമാണ് ഇരുവരും ആഘോഷിക്കുന്നത്. അമാലിനൊപ്പമുളള മനോഹരമായ ചിത്രങ്ങള്‍ക്കൊപ്പമാണ് ദുല്‍ഖറിന്റെ ആശംസ.
' 14 വര്‍ഷം മുമ്പ് ഇന്ന്, രണ്ടുവ്യത്യസ്ത വീടുകളില്‍ നിന്നുളള വ്യത്യസ്ത വ്യക്തികളായ രണ്ടുപേര്‍, നവദമ്പതികളായി ഒരു വേദിയില്‍ ഒരുമിച്ചു നിന്നു. പേടിയും പ്രത്യാശയോടും വരാനിരിക്കുന്നതില്‍ ആവേശഭരിതരുമായി. ഇന്ന് ഞങ്ങള്‍ മനോഹരമായൊരു വീടും ജീവിതവും ഒന്നിച്ച് കെട്ടിപ്പെടുത്തു, അതും ജീവിതത്തിലെ വലിയ അനുഗ്രഹത്തോടൊപ്പം. ഇപ്പോള്‍ ഞങ്ങള്‍ കരിയറിലും വീട്ടിലും തനിച്ചും കൂട്ടായും സ്വപ്‌നങ്ങളെ പിന്തുടരുകയാണ്', ദുല്‍ഖര്‍ കുറിച്ചു.
' നിന്റെ മറുപാതിയായതില്‍ ഞാന്‍ അനുഗ്രഹീതനും നന്ദിയുളളവനും അഭിമാനമുളളവനുമാണ്. ലോകമനുവദിക്കുന്ന കാലത്തോളം നീയെന്റെ നല്ലപാതിയായിരിക്കും. എന്റെ പ്രാണന് 14-ാം വിവാഹവാര്‍ഷികാശംസകള്‍. ഞാന്‍ നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു'- ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.
2011 ഡിസംബര്‍ 22നായിരുന്നു ദുല്‍ഖറും അമാലും തമ്മിലുളള വിവാഹം നടക്കുന്നത്. 2017ല്‍ ഇരുവര്‍ക്കും പെണ്‍കുഞ്ഞ് ജനിച്ചു.