Sunday, March 15, 2026 Last Updated 21 Min 12 Sec ago Malayalam Edition
Todays E paper
Ads by Google
Monday 22 Dec 2025 11.37 AM

' അദ്ദേഹത്തിന്റെ എഴുത്തും സംവിധാനവും അഭിനയവും സിനിമയ്ക്ക് ശാശ്വത സംഭാവനയായി നിലകൊളളുന്നു' ; കാര്‍ത്തി

uploads/news/2025/12/817250/sreenivasan-karthi.gif

അന്തരിച്ച മലയാള സിനിമയുടെ പ്രിയപ്പെട്ട നടനും സംവിധായകനും തിരക്കഥാക്കൃത്തുമായ ശ്രീനിവാസനെ അനുസ്മരിച്ച് തമിഴ് നടന്‍ കാര്‍ത്തി.

'' അഭിനേതാക്കളില്‍, സ്‌ക്രീനില്‍ സത്യസന്ധമായി ജീവിക്കുന്ന കലാകാരന്മാരില്‍ നിന്ന് നമ്മള്‍ അനന്തമായി പഠിക്കുന്നു. എഴുത്ത്, സംവിധാനം, അഭിനയം എന്നിവയിലൂടെ ശ്രീനിവാസന്‍ സാറിന്റെ പാരമ്പര്യം, സ്‌ക്രീനിനും അപ്പുറത്തേക്ക് എത്തുകയും എണ്ണമറ്റ ജീവിതങ്ങളെ സ്പര്‍ശിക്കുകയും ചെയ്ത് സിനിമയ്ക്ക് ഒരു ശാശ്വത സംഭാവനയായി നിലകൊളളുന്നു. ഒരുപാട് ബഹുമാനം സാര്‍. നിങ്ങള്‍ക്ക് നിത്യശാന്തി നേരുന്നു'', കാര്‍ത്തി സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

അതേസമയം ഞായറാഴ്ച്ച രാവിലെ 11:50 ഓടെ തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ശ്രീനിവാസന്റെ സംസ്‌കാരം. മക്കളായ വിനീതും ധ്യാനും അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ചു. മൂത്തമകന്‍ വിനീത് ശ്രീനിവാസന്‍ ആണ് ചിതയ്ക്ക് തീ കൊളുത്തിയത്.

Ads by Google
Monday 22 Dec 2025 11.37 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google