Sunday, March 15, 2026 Last Updated 27 Min 6 Sec ago Malayalam Edition
Todays E paper
Ads by Google
Monday 22 Dec 2025 11.09 AM

സല്‍മാന്‍ ഖാനൊപ്പമുളള ചിത്രം പങ്കുവെച്ച് മന്ത്രി മുഹമ്മദ് റിയാസ്

salman-khan
photo-www.facebook.com/PAMuhammadRiyas

ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന് ഒപ്പമുളള ചിത്രം പങ്കുവെച്ച് മന്ത്രി മുഹമ്മദ് റിയാസ്. സല്‍മാന്‍ ഖാനെ ഹസ്തദാനം ചെയ്ത് നില്‍ക്കുന്ന ചിത്രമാണ് മന്ത്രി സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചത്. സല്‍മാന്‍ ഖാന്‍ എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

സല്‍മാന്‍ ഖാന്റെ കാരവനില്‍നിന്നുളള ചിത്രമാണ് മന്ത്രി പങ്കുവെച്ചത്. സൂപ്പര്‍ക്രോസ് റേസിങ്ങിന്റെ ലോഗോയുളള ടീഷര്‍ട്ട് ധരിച്ച സല്‍മാന്‍ ഖാനെ ചിത്രത്തില്‍ കാണാം. റാപ്പര്‍മാരായ ഡബ്‌സി, ബേബി ജീന്‍ ഉള്‍പ്പെടെയുളളവര്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.

ഇന്ത്യന്‍ സൂപ്പര്‍ക്രോസ് റേസിങ്ങിന്റെ ഗ്രാന്‍ഡ് ഫിനാലെയുടെ വേദി കോഴിക്കോട് ആണ്. ഫിനാലെയില്‍ സല്‍മാന്‍ ഖാനാണ് മുഖ്യാതിഥി. ഇതില്‍ പങ്കെടുക്കാനാണ് സല്‍മാന്‍ ഖാന്‍ കോഴിക്കോട്ടെത്തിയത്. ഇവിടെവെച്ച് എടുത്ത ചിത്രമാണ് മന്ത്രി പങ്കുവെച്ചത്.

Ads by Google
Monday 22 Dec 2025 11.09 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google