Sunday, March 15, 2026 Last Updated 6 Min 50 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 21 Dec 2025 04.31 PM

‘മലയാള മണ്ണിൽ നിന്നു “ശ്രീ” മാഞ്ഞു’; കുറിപ്പുമായി സംവിധായകന്‍ ഭദ്രന്‍

-bhadran

ശ്രീനാവസന്റെ വിയോഗത്തില്‍ ദു:ഖം രേഖപ്പെടുത്തി സംവിധായകന്‍ ഭദ്രന്‍. സാധാരണക്കാരന്റെ ജീവിതം പറഞ്ഞ ശ്രീനിവാസന്‍ എണ്ണമില്ലാത്ത കഥാപാത്രങ്ങളെ മലയാളത്തിന് പരിചയപ്പെടുത്തിയ സകലകലാവല്ലഭന്‍ ആണെന്ന് ഭദ്രന്‍ കുറിച്ചു. ഹൃദയവേദനയോടെ ആദരാഞ്ജലികള്‍ അര്‍പ്പിച്ചാണ് ഭദ്രന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

‘മലയാള മണ്ണിൽ നിന്നു “ശ്രീ” മാഞ്ഞു….അതെ! സാധാരണക്കാരന്റെ ജീവിതം പറഞ്ഞ ശ്രീനിവാസൻ…തെക്കുനിന്നും വടക്കുനിന്നും പടിഞ്ഞാറുനിന്നും കിഴക്കുനിന്നും എണ്ണമില്ലാത്ത കഥാപാത്രങ്ങളെ മലയാളത്തിന് പരിചയപ്പെടുത്തിയ only one and one സർവകലാവല്ലഭൻ…ആദരാഞ്ജലികൾ ..’
ഭദ്രൻ കുറിച്ചു.

അതേസമയം ഇന്ന് രാവിലെ 11:50 ഓടെ തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ശ്രീനിവാസന്റെ സംസ്‌കാരം. അങ്ങേയറ്റം വൈകാരിക നിമിഷങ്ങള്‍ക്കാണ് കണ്ടനാട്ടെ വീടും പരിസരവും സാക്ഷിയായത്. മക്കളായ വിനീതും ധ്യാനും അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ചു. മൂത്തമകന്‍ വിനീത് ശ്രീനിവാസന്‍ ആണ് ചിതയ്ക്ക് തീ കൊളുത്തിയത്.

Ads by Google
Sunday 21 Dec 2025 04.31 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google