Saturday, March 21, 2026 Last Updated 0 Min 20 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 21 Dec 2025 07.57 AM

ശ്രീനിവാസന്റെ സംസ്‌കാരം രാവിലെ 10 ന് വീട്ടുവളപ്പില്‍: ആദരാജ്ഞലി അര്‍പ്പിച്ച് ആയിരങ്ങള്‍

sreenivasan, funeral, updates

കൊച്ചി: മലയാളത്തിലെ പ്രമുഖ ചലചിത്രതാരം ശ്രീനിവാസന്റെ സംസ്‌കാരം ഇന്ന്. നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് ഇന്ന് ജന്മനാട് വിട നല്‍കും. രാവിലെ 10 മണിക്ക് ഉദയംപേരൂര്‍ കണ്ടനാട്ടെ വീട്ടുവളപ്പിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. ഇന്നലെ(ശനിയാഴ്ച്ച) രാവിലെ 8.30ഓടെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 69 വയസായിരുന്നു. വിവിധ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെയാണ് അന്ത്യം. വീട്ടിലും എറണാകുളം ടൗണ്‍ഹാളിലും നടന്ന പൊതുദര്‍ശനത്തില്‍ രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുള്‍പ്പടെ ആയിരങ്ങള്‍ അന്തിമോപചാരം അര്‍പ്പിച്ചു.

രാവിലെ ഡയാലിസിസിന് കൊണ്ടുപോകുമ്പോള്‍ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട ശ്രീനിവാസനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പക്ഷെ ജീവന്‍ രക്ഷിക്കാനായില്ല.

Ads by Google
Sunday 21 Dec 2025 07.57 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google