Sunday, March 15, 2026 Last Updated 9 Min 48 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 20 Dec 2025 01.40 PM

' രണ്ടാഴ്ച കൂടുമ്പോള്‍ ഞാന്‍ വീട്ടില്‍ പോകും, മിനിഞ്ഞാന്നും സംസാരിച്ചു, ഇപ്പോള്‍ പോകും എന്ന തോന്നല്‍ ഉണ്ടായിരുന്നില്ല' ; വിതുമ്പി സത്യന്‍ അന്തിക്കാട്

and, he

ശ്രീനിവാസന്റെ വിയോഗത്തില്‍ വിതുമ്പി അടുത്ത സുഹൃത്തായ സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ഇപ്പോള്‍ പോകുമെന്ന് കരുതിയിരുന്നില്ലെന്നാണ് സത്യന്‍ അന്തിക്കാട് പറഞ്ഞത്. എല്ലാ രണ്ടാഴ്ച കൂടുമ്പോഴും താന്‍ ശ്രീനിയെ കാണാന്‍ പോകുമായിരുന്നുവെന്നും
അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

''ശ്രീനി കുറേ നാളായി സുഖമില്ലാതെ കിടക്കുകയായിരുന്നു. ഒന്നും പ്രതികരിക്കാന്‍ പറ്റാത്ത സാഹചര്യമാണ്. എല്ലാവര്‍ക്കും അറിയാവുന്നതാണ് ഞാനും ശ്രീനിവാസനും തമ്മിലുള്ള ആത്മബന്ധം. എല്ലാ രണ്ടാഴ്ച കൂടുമ്പോഴും പോകാറുണ്ടായിരുന്നു. മിനിഞ്ഞാന്നും സംസാരിച്ചിരുന്നു. അതിനിടയ്ക്ക് പുള്ളി ഒന്ന് വീണു. നടക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. സര്‍ജറിയൊക്കെ കഴിഞ്ഞു. ഞാന്‍ വിളിച്ചപ്പോള്‍ നടന്നു തുടങ്ങി. വാക്കറില്‍ നടക്കാന്‍ പറ്റുമെന്നാണ് വിചാരിക്കുന്നത്.'' സത്യന്‍ അന്തിക്കാട് പറയുന്നു.

''ഇപ്പോഴും പോകും എന്ന തോന്നല്‍ ഉണ്ടായിരുന്നില്ല. ഞാന്‍ എപ്പോഴും വന്ന് അദ്ദേഹത്തെ ചാര്‍ജ് ചെയ്യും. രണ്ടാഴ്ച കൂടുമ്പോള്‍ വീട്ടില്‍ പോകും. രാവിലെ തൊട്ട് വൈകുന്നേരം വരെ വീട്ടിലിരിക്കും. ബുദ്ധിയും ചിന്തകളുമൊക്കെ വളരെ ഷാര്‍പ്പാണ്. കഴിഞ്ഞ പ്രാവശ്യം എന്നോട് പറഞ്ഞു, മതിയായി എനിക്ക് എന്ന്. കുറച്ച് കാലമായി അസുഖമായി കിടക്കുകയാണല്ലോ. അതൊന്നും നോക്കിയിട്ട് കാര്യമില്ല നമുക്ക് തിരിച്ചുവരാമെന്ന് ഞാന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് സന്ദേശം വീണ്ടും ചര്‍ച്ചായയപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു...'' വാക്കുകള്‍ പൂര്‍ത്തിയാക്കാനാകാതെ സത്യന്‍ അന്തിക്കാട് വിതുമ്പി.

സത്യന്‍ അന്തിക്കാട്- ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ നിരവധി ഹിറ്റുകളാണ് മലയാള സിനിമയ്ക്ക് ലഭിച്ചത്. ശ്രീനിയില്ലെങ്കില്‍ താനില്ല എന്ന് പലപ്പോഴായി സത്യന്‍ അന്തിക്കാട് പറഞ്ഞിട്ടുണ്ട്.

ഇന്ന് രാവിലെയാണ് ശ്രീനിവാസന്‍ അന്തരിച്ചത്. 69 വയസ്സായിരുന്നു. കഴിഞ്ഞ കുറച്ച് കാലങ്ങളായി ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. രാവിലെ ഡയാലിസിസിന് കൊണ്ടുപോകുമ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ശ്രീനിവാസനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പക്ഷെ ജീവന്‍ രക്ഷിക്കാനായില്ല.

1976 മുതല്‍ മലയാള സിനിമയില്‍ പ്രവര്‍ത്തിക്കുകയായിരുന്ന ശ്രീനിവാസന്‍ മലയാളസിനിമയ്ക്ക് വലിയ സംഭാവന നല്‍കിയാണ് വിടവാങ്ങിയത്. 1956 ഏപ്രില്‍4-ന് കൂത്തുപറമ്പ് പാട്യത്ത് ജനിച്ച ശ്രീനിവാസന്‍ ഒട്ടേറെ ഹിറ്റ് സിനിമകളാണ് മലയാളത്തിന് സമ്മാനിച്ചത്.

Ads by Google
Saturday 20 Dec 2025 01.40 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google