Sunday, March 15, 2026 Last Updated 5 Min 55 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 20 Dec 2025 09.20 AM

' ഇന്ത്യന്‍ സിനിമയിലെ കുതിപ്പ്' ; ' ധുരന്ധറി' നെ പ്രശംസിച്ച് രാം ഗോപാല്‍ വര്‍മ്മ

ram gopal varma

രണ്‍വീര്‍ സിങിനെ നായകനാക്കി ആദിത്യ ധര്‍ സംവിധാനം ചെയ്ത ചിത്രമാണ് ' ധുരന്ധര്‍'. ബോക്‌സോഫീസില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് മുന്നോട്ടുപോകുന്ന ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് രാം ഗോപാല്‍ വര്‍മ്മ. എക്‌സില്‍ പങ്കുവച്ച കുറിപ്പിലാണ് ' ധുരന്ധറി' നെ പ്രശംസിച്ച് അദ്ദേഹം കുറിപ്പ് പങ്കുവച്ചത്.

“ഇന്ത്യൻ സിനിമയിലെ ഒരു ക്വാണ്ടം കുതിപ്പ്” എന്നാണ് രാം ഗോപാൽ വർമ്മ ധുരന്ധറി’നെ വിശേഷിപ്പിച്ചത്. “ഇവിടെ ആദിത്യ ധർ രംഗങ്ങൾ സംവിധാനം ചെയ്യുന്നില്ല… കഥാപാത്രങ്ങളുടെയും പ്രേക്ഷകരായ നമ്മുടെയും മനസ്സിന്റെ അവസ്ഥകൾ എഞ്ചിനീയർ ചെയ്യുകയാണ്. സിനിമ നിങ്ങളുടെ ശ്രദ്ധ ആവശ്യപ്പെടുന്നില്ല… ആജ്ഞാപിക്കുയാണ്.

ആദ്യ ഷോട്ടിൽ തന്നെ, മാറ്റാനാവാത്ത എന്തോ ഒന്ന് ചലനത്തിലാണെന്ന ഒരു തോന്നൽ സിനിമയുണ്ടാക്കുന്നു. പ്രേക്ഷകർ ഇനി കാഴ്ചക്കാര‍ല്ല, മറിച്ച് സ്‌ക്രീനിൽ സംഭവിക്കുന്ന കാര്യങ്ങളിലെ ഒരു പങ്കാളിയാണ്.” സംവിധായകൻ ആദിത്യ ധറിന്റെ വിശ്വാസത്തെയും അദ്ദേഹം പ്രശംസിച്ചു.

അതേസമയം ആദ്യ 14 ദിവസങ്ങളില്‍ ഏകദേശം 460.50 കോടി രൂപയാണ് ധുരന്ധര്‍ ബോകസ് ഓഫീസില്‍ നിന്നും വാരിയത്. രണ്‍വീര്‍ സിങിനെ കൂടാതെ സഞ്ജയ് ദത്ത്, അര്‍ജുന്‍ രാംപാല്‍, ആര്‍. മാധവന്‍, അക്ഷയ് ഖന്ന എന്നിവരും ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Ads by Google
Saturday 20 Dec 2025 09.20 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google