Sunday, March 15, 2026 Last Updated 11 Min 1 Sec ago Malayalam Edition
Todays E paper
Ads by Google
Friday 19 Dec 2025 03.32 PM

കുടുംബത്തിലേക്ക് സ്വാഗതം;ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് സെറ്റില്‍ റൊണാള്‍ഡോ; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

-cristiano-ronaldo
photo-www.instagram.com/tyrese/

ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ഹോളിവുഡിലെ ഏറ്റവും വലിയ ആക്ഷന്‍ ഫ്രാഞ്ചൈസിയായ ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസിന്റെ ഭാഗമാകുന്നു. പരമ്പരയുടെ അവസാന ചിത്രമായി കണക്കാക്കപ്പെടുന്ന ഫാസ്റ്റ് എക്‌സ്: പാര്‍ട്ട് 2 വിന്റെ സെറ്റിലുളള താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുകയാണ്.

ടൈറീസ് ഗിബ്‌സണ്‍ ആണ് ചിത്രം പങ്കുവെച്ചത്. കുടുംബത്തിലേക്ക് സ്വാഗതം എന്നാണ് റൊണാള്‍ഡോയ്‌ക്കൊപ്പമുളള സെല്‍ഫി പങ്കുവെച്ച് ഗിബ്‌സണ്‍ കുറിച്ചത്. 2027 ഏപ്രിലില്‍ പുറത്തിറങ്ങുന്ന ചിത്രത്തെ സംബന്ധിച്ച അപ്‌ഡേറ്റ് ഫുട്‌ബോള്‍ ആരാധകരെയും സിനിമാപ്രേമികളെയും ഒരുപോലെ ആവേശത്തിലാഴ്ത്തി.

ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് സിനിമകളിലെ താരവും നിര്‍മാതാവുമായ വിന്‍ ഡീസലാണ് റൊണാള്‍ഡോ ചിത്രത്തിലുണ്ടാകുമെന്ന ആദ്യസൂചന നല്‍കിയത്. ചിത്രത്തില്‍ റൊണാള്‍ഡേയ്‌ക്കൊളള വേഷം എഴുതിയിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.

ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് പരമ്പരയിലെ 11 ാംമത് ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്നത്. 2027 ഏപ്രിലിലാണ് ചിത്രം പുറത്തിറങ്ങുക. പരമ്പരയിലെ അവസാനത്തെ ചിത്രമാകും ഇത്.

Ads by Google
Friday 19 Dec 2025 03.32 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google