Sunday, March 15, 2026 Last Updated 5 Min 53 Sec ago Malayalam Edition
Todays E paper
Ads by Google
Friday 19 Dec 2025 03.49 PM

ജിമ്മില്‍ വൈവിധ്യമാര്‍ന്ന വ്യായാമങ്ങള്‍ ചെയ്ത് ജ്യോതിക സൂര്യ; ഫിറ്റ്നസ് കൊണ്ടും ശരീരഘടന കൊണ്ടും യുവനടിമാരെ അസൂയപ്പെടുത്തി താരം

തെന്നിന്ത്യയില്‍ തിളങ്ങി നില്‍ക്കുന്ന താരമായ ജ്യോതിക സൂര്യ ഇപ്പോഴിതാ ഫിറ്റ്നെസ്സിന് പ്രാധാന്യം നല്‍കുന്ന പുതിയ വര്‍ക്കൗട്ട് വീഡിയോ തന്റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കിടുകയാണ്.
Jyothika, Jyothika surya doing workout
Jyotika doing workout (Image Source: Instagram)

ബോളിവുഡിന്റെയും തെന്നിന്ത്യയുടെയും പ്രിയ അഭിനേത്രിയും താരപത്നിയുമാണ് ജ്യോതിക സൂര്യ. തമിഴകത്തിന്റെ പ്രിയതാരം സൂര്യയെ വിവാഹം ചെയ്ത ജ്യോതിക രണ്ട് കുട്ടികളുടെ അമ്മയായ ശേഷം, അഭിനയത്തിൽ നിന്ന് ഒരു നീണ്ട ഇടവേള എടുത്തിരുന്നു. എന്നാല്‍ പിന്നീട് താരം ബിഗ്സ്ക്രീനിലേക്ക് തിരിച്ചെത്തി മികച്ച സിനിമകളുടെ ഭാഗമായി കരുത്തുറ്റ കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചു.
നാല്‍പ്പതു കഴിഞ്ഞെങ്കിലും ഫിറ്റ്നെസ്സിന് വലിയ പ്രാധാന്യം നല്‍കാറുണ്ട് താരം. ഫിറ്റ്നസ് കൊണ്ടും ശരീരഘടന കൊണ്ടും കാഴ്ചക്കാരെ ആകർഷിക്കുന്ന താരം പല യുവനടിമാര്‍ക്കും ഒരു വെല്ലുവിളിയാണ്. അതിന്റെ വീഡിയോകള്‍ താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാറുണ്ട്
ഇപ്പോഴിതാ വര്‍ക്കൗട്ട് ചെയ്യുന്ന പുതിയ വീഡിയോ പങ്കിടുകയാണ് ജ്യോതിക. ‘‘ഞാൻ ഉൾപ്പെടുന്ന സ്ഥലത്തേക്ക് തിരികെ...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്. കഠിനമായി പരിശ്രമിക്കുകയും, കാർഡിയോ വ്യായാമങ്ങൾ ചെയ്യുകയും, പുതിയ ഫിറ്റ്നസ് രീതികളുമാണ് താരം പങ്കിടുന്നത്. ജിമ്മിൽ വൈവിധ്യമാർന്ന വ്യായാമങ്ങൾ ചെയ്യുന്നതാണ് ഈ വീഡിയോ. ശക്തി മാത്രമല്ല, സ്റ്റാമിനയും ആവശ്യമായ കഠിനമായ വ്യായാമങ്ങളാണ് താരം ചെയ്യുന്നത്.
മുന്നോട്ട് കുതിക്കുന്നതിനും സ്വയം വെല്ലുവിളിക്കുന്നതിനും പ്രായം ഒരു തടസ്സമല്ലെന്ന് വീണ്ടും തെളിയിക്കുകയാണ് ജ്യോതിക. വൈവിധ്യമാർന്ന പരിശീലന ശൈലികളുള്‍പ്പെടുന്ന കാർഡിയോ, എച്ച്ഐഐടി, സ്ട്രെങ്ത് ട്രെയിനിംഗ്, കോർ വർക്ക്, സ്ട്രെങ്ത് എൻഡുറൻസ് എന്നിങ്ങനെ പലതും അതിലുണ്ട്. പൂർണ്ണ ശരീര വ്യായാമ ദിനചര്യ. ഡംബെല്ലുകളും കയറുകളും മുതൽ തീവ്രമായ സ്ലെഡ്ജ് പുഷ് വരെ വിവിധ ജിം ഉപകരണങ്ങളുടെ ഉപയോഗമടക്കം ജ്യോതിക ഇതില്‍ ചെയ്യുന്നുണ്ട്.

Ads by Google
Friday 19 Dec 2025 03.49 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google