Sunday, March 15, 2026 Last Updated 6 Min 58 Sec ago Malayalam Edition
Todays E paper
Ads by Google
Friday 19 Dec 2025 11.40 AM

അന്നൊരു പത്താം ക്ലാസുകാരി; ഈ ചിത്രത്തിലുളള നടിയെ മനസ്സിലായോ?

remya-suresh-
photo-www.instagram.com/_remya.suresh_/

മലയാള സിനിമയ്ക്ക് ഏറെ സുപരിചിതയായ ഒരു നടിയുടെ ചെറുപ്പകാലത്തു നിന്നുള്ള ചിത്രമാണിത്. പത്താം ക്ലാസിൽ പഠിക്കുമ്പോൾ എടുത്ത ഈ പഴയ ചിത്രം പങ്കുവച്ചിരിക്കുകയാണ് നടി. ആളെ മനസ്സിലായോ?

മറ്റാരുമല്ല, അമ്മ വേഷങ്ങളിലൂടെയും സ്വഭാവനടിയായും ശ്രദ്ധ നേടിയ രമ്യ സുരേഷിന്റെ ചെറുപ്പകാലത്തുനിന്നുള്ള ചിത്രമാണിത്.‘കുട്ടൻപിള്ളയുടെ ശിവരാത്രി’യിലൂടെയാണ് രമ്യ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.

നിരവധി മലയാള സിനിമകളില്‍ രമ്യ അഭിനയിച്ചിട്ടുണ്ട്. മിക്കതും നാടൻ വേഷങ്ങളായിരുന്നു രമ്യയെ തേടിയെത്തിയത്.എന്നാൽ, മോഡലിങ്ങിലും സജീവമായ രമ്യ ജീവിതത്തിൽ അൽപ്പം മോഡേൺ ആണ്. രമ്യയുടെ സ്റ്റൈലിഷ് ഫോട്ടോഷൂട്ടുകൾ ഇടയ്ക്ക് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടാറുണ്ട്.

Ads by Google
Friday 19 Dec 2025 11.40 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google