Sunday, March 15, 2026 Last Updated 13 Min 1 Sec ago Malayalam Edition
Todays E paper
Ads by Google
Friday 19 Dec 2025 11.43 AM

വിജയെ കാണാന്‍ ഉയരമുളള ലൈറ്റ് സ്റ്റാന്റില്‍ കയറി ആരാധകന്‍; താഴെ ഇറങ്ങാന്‍ ആവശ്യപ്പെട്ട് താരം; പിന്നാലെ സ്‌നേഹ ചുംബനം

fans, tvk

നടന്‍ വിജയുടെ ടിവികെ പാര്‍ട്ടിയുടെ പരിപാടിയില്‍ നിന്നുളള ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഈറോഡില്‍ വച്ചായിരുന്നു പരിപാടി നടന്നത്. പ്രിയ താരത്തെയും നേതാവിനെയും കാണാന്‍ ഒട്ടനവധി പേരാണ് തടിച്ചുകൂടിയത്.

ഇതിനിടെ ഗ്രൗണ്ടില്‍ സ്ഥാപിച്ചിരുന്ന ഉയരമുളള ലൈറ്റ് സ്റ്റാന്റില്‍ ഒരു ആരാധകന്‍ കയറി. വിജയ് പ്രസംഗിച്ചു കൊണ്ടിരിക്കെയാണ് സംഭവം. ലൈറ്റ് സ്റ്റാന്റിന് മുകളില്‍ കയറിയ ആരാധകന്‍ വിജയെ കൈവീശി കാണിക്കുകയും ചുംബനം നല്‍കുകയും ചെയ്യുന്നുണ്ട്. ഇത് ശ്രദ്ധയില്‍പ്പെട്ട വിജയ് ആരാധകനോട് താഴെ ഇറങ്ങാന്‍ ആവശ്യപ്പെടുന്നുണ്ട്.

താഴെ ഇറങ്ങിയാല്‍ മാത്രമെ ചുംബനം തരുളളൂവെന്ന്് വിജയ് പറയുകയും ചെയ്തു. ഇതോടെയാണ് ആരാധകന്‍ താഴെ ഇറങ്ങിയത്. പിന്നാലെ സ്‌നേഹ ചുംബനവും വിജയ് ചിരിച്ച് കൊണ്ട് നല്‍കുന്നുണ്ട്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

Ads by Google
Friday 19 Dec 2025 11.43 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google