Sunday, March 15, 2026 Last Updated 12 Min 36 Sec ago Malayalam Edition
Todays E paper
Ads by Google
Friday 19 Dec 2025 11.11 AM

‘ഭഭബ’ 100 ദിവസം ഓടിയാല്‍ പഴവങ്ങാടി ഗണപതിക്ക് 1001 തേങ്ങ നേര്‍ന്നിട്ടുണ്ട്; കുറിപ്പുമായി സത്യഭാമ

kalamandalam-satyabhama-

ദിലീപ് നായകനായെത്തിയ ‘ഭഭബ ’കേരളത്തില്‍ നൂറ് ദിവസം ഓടുമെന്ന പ്രവചനവുമായി കലാമണ്ഡലം സത്യഭാമ. ചിത്രം 100 ദിവസം ഓടിയാല്‍ പഴവങ്ങാടി ഗണപതിക്ക് 1001 തേങ്ങ നേര്‍ന്നിട്ടുണ്ടെന്നും സത്യഭാമ സമൂഹമാധ്യമത്തില്‍ കുറിച്ചു.

‘പ്രാർത്ഥനകൾ ഫലം കണ്ടു, ദിലീപിന്റെയും,സുഹൃത്തുകളുടെയും ഇന്ന് ഇറങ്ങിയ സിനിമ മലയാളികൾ ഏറ്റെടുത്തിരിക്കുന്നു. 100% entertainment perfomance എന്നാണ് എറണാകുളത്തുള്ള ഗീതാഞ്ജലി പറയുന്നത്.ഏറ്റവും ചുരുങ്ങിയത് 100 days ഓടുമെന്ന് എന്റെ മനസ് പറയുന്നുണ്ട്... 100 days ഓടിയാൽ പഴവങ്ങാടി ഗണപതിക്ക് 1001 തേങ്ങ ഞാൻ നേർന്നിട്ടുണ്ട് 10% വരുന്ന അവൾക്കൊപ്പം മനുഷ്യരെ,90% വരുന്ന "അവനൊപ്പം" മനുഷ്യർ കണ്ടം വഴി ഓടിച്ച മനോഹര കാഴ്ചയാണ് കേരളത്തിലെ ഒട്ടുമിക്ക സിനിമ പ്രദർശന കേന്ദ്രങ്ങളിലും കാണുന്നത്’ സത്യഭാമ കുറിച്ചു.

Ads by Google
Friday 19 Dec 2025 11.11 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google