Friday, March 20, 2026 Last Updated 7 Min 20 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 18 Dec 2025 12.59 PM

പാരഡിഗാനത്തിനെതിരേ എടുത്ത കേസ് ; സര്‍ക്കാര്‍ സംഘപരിവാറിന്റെ വഴിയിലെന്ന് പ്രതിപക്ഷ നേതാവ്

uploads/news/2025/12/816660/VD-satheedshan.gif

തിരുവനന്തപുരം: പാരഡിപ്പാട്ട് ഇനിയും പാടുമെന്നും പാരഡിഗാനത്തിനെതിരേ എടുത്ത കേസ് നിലനില്‍ക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കേരളം മുഴുവന്‍ ഈ പാട്ട് പാടുമെന്നും ബൂത്ത് തലം മുതല്‍ പാടുമെന്നും വി.ഡി. സതീശന്‍ പറഞ്ഞു. പാരഡിഗാനത്തിന് എതിരേ എടുത്ത കേസ് നിലനില്‍ക്കില്ലെന്നും കേസെടുത്തതിന് കാരണം വൈരാഗ്യമാണെന്നും വി.ഡി. സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സര്‍ക്കാര്‍ ജനങ്ങളെ വിഡ്ഡികളാക്കുകയാണ്. കേസെടുത്ത നടപടി സാംസ്‌ക്കാരിക കേരളത്തിന് അപമാനമാണ്. സംഘപരിവാര്‍ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണോ നടപടിയെന്നും സിപിഐഎം സംഘപരിവാറിന്റെ വഴിയിലൂടെയാണ് സഞ്ചരിക്കുന്നതെന്നും പറഞ്ഞു. ഒരു പാരഡിഗാനത്തിനെതിരേ ഒരു പ്രസ്ഥാനം തന്നെ രംഗത്ത് വരുന്നുണ്ടെങ്കില്‍ അത് എത്രമാത്രം അധപ്പതിച്ചെന്നതിന്റെ തെളിവാണെന്നും പറഞ്ഞു.

പാരഡിഗാനത്തിനെതിരേ മതസ്പര്‍ദ്ധയ്ക്ക് കേസെടുത്ത സര്‍ക്കാര്‍ ശബരിമല സ്ത്രീ പ്രവേശന കാലത്ത് നടത്തിയ വിമര്‍ശനങ്ങളെല്ലാം മറന്നുപോയോയെന്നും ചോദിച്ചു. അന്ന് സ്വരാജ് അടക്കമുള്ളവര്‍ നടത്തിയ പ്രസ്താവനകള്‍ മതവിദ്വേഷത്തിന്റെ പരിധിയില്‍ വരുന്നതല്ലേയെന്നും ചോദിച്ചു. കേസെടുത്ത നടപടിയെ യുഡിഎഫ് നിയമപരമായി നേരിടുമെന്നും പറഞ്ഞു.

Ads by Google
Thursday 18 Dec 2025 12.59 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google