Sunday, March 15, 2026 Last Updated 10 Min 16 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 18 Dec 2025 09.49 AM

ഓറിയോയ്‌ക്കൊപ്പം വര്‍ക്കൗട്ട് ചെയ്ത് നസ്രിയ; ചിത്രങ്ങള്‍ പങ്കുവെച്ച് താരം

nazriya-nazim-
photo-www.instagram.com/nazriyafahadh/

വളര്‍ത്തുനായ ഓറിയോയ്‌ക്കൊപ്പം വര്‍ക്കൗട്ട് ചെയ്യുന്ന ചിത്രങ്ങളുമായി നസ്രിയ. ഏരിയല്‍ യോഗയും മറ്റ് വര്‍ക്കൗട്ടുകളും ചെയ്യുന്ന ചിത്രങ്ങളാണ് നസ്രിയ പങ്കുവെച്ചത്. നസ്രിയയ്‌ക്കൊപ്പം ക്യൂട്ട് ലുക്കില്‍ ഓറിയോയെയും കാണാം. ‘ഈ വര്‍ഷം ഏതാണ്ട് അവസാനിച്ചു. 2025 നന്നായി അവസാനിക്കുന്നു ’എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചത്.

സെലിബ്രിറ്റികളടക്കം നിരവധിപ്പേരാണ് നസ്രിയയുടെ പോസ്റ്റിന് കമന്റ് ചെയ്തിരിക്കുന്നത്. ഈ പോസ്റ്റ് എന്റെ ഹൃദയം നിറച്ചു എന്ന് പേളി മാണി കമന്റ് ചെയ്തു. മറ്റ് ആരാധകരും പോസ്റ്റിന് താഴെ തങ്ങളുടെ സ്‌നേഹം അറിയിക്കുന്നു.

അതേസമയം സുക്ഷമദര്‍ശിനി എന്ന ചിത്രത്തിലാണ് നസ്രിയ അവസാനമായി പ്രത്യക്ഷപ്പെട്ടത്. ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന സൂര്യയുടെ 47 ാമത് ചിത്രത്തില്‍ നസ്രിയയാണ് നായകി. മുഹ്‌സിന്‍ പരാരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൊവിനോയുടെ നായികയായും നസ്രിയ എത്തുന്നുണ്ട്.

Ads by Google
Thursday 18 Dec 2025 09.49 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google