Sunday, March 15, 2026 Last Updated 5 Min 27 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 17 Dec 2025 09.52 AM

' കൂലി കണ്ടിട്ട് ജെന്‍ സി കുട്ടികളടക്കം കുറ്റം പറഞ്ഞു, എനിക്ക് ആ സിനിമയില്‍ തെറ്റൊന്നും തോന്നിയില്ല' ; ആര്‍ അശ്വിന്‍

about, film

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത രജനികാന്ത് ചിത്രമാണ് കൂലി. വന്‍ ഹൈപ്പില്‍ പ്രേക്ഷകരിലേക്കെത്തിയ ചിത്രം തിയേറ്ററുകളില്‍ പരാജയമായി മാറി. രജനികാന്തിന്റെ കഥാപാത്രത്തിന് ഉള്‍പ്പെടെ വന്‍തോതില്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. ഒടിടിയിലെത്തിയപ്പോഴും ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് നേരിടേണ്ടി വന്നത്. ഇപ്പോഴിതാ സിനിമയ്ക്ക് ലഭിച്ച മോശം അഭിപ്രായങ്ങളോട് തനിക്ക് വിയോജിപ്പുണ്ടെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം രവിചന്ദ്രന്‍ അശ്വിന്‍.

'കൂലി വന്നപ്പോൾ ജെൻ സി കുട്ടികളടക്കം സോഷ്യൽ മീഡിയയിൽ പറഞ്ഞത് സിനിമ അത്ര പോരാ, നന്നായിട്ടില്ലെന്നാണ്. ആ സമയത്ത് സോഷ്യൽ മീഡിയ തുറന്നാൽ കൂലി സിനിമ മാത്രമായിരുന്നു. ആ സിനിമ ഇഷ്ടപ്പെട്ടു ഇഷ്ടപ്പെട്ടില്ല എന്നുള്ളതല്ല, ആ അഭിപ്രായത്തോട് എനിക്ക് വിയോജിപ്പുണ്ടായിരുന്നു. ഒടിടിയിൽ വന്നപ്പോഴാണ് ഞാൻ ആ സിനിമ കണ്ടത്. ഒറ്റ ഇരിപ്പിനാണ് ഞാൻ കൂലി കണ്ട് തീർത്തത്. ഒടിടിയിൽ ഏത് സിനിമ കാണുമ്പോഴും അങ്ങനെയാണ് ഞാൻ ചെയ്യാറ്. കൂലിയിൽ എനിക്ക് കാര്യമായ തെറ്റുകളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. സിനിമ കണ്ടതിനുശേഷം, ഓൺലൈൻ അഭിപ്രായങ്ങൾ എന്നെ സ്വാധീനിച്ചോ എന്ന് ഞാൻ സ്വയം ചോദിച്ചു', അശ്വിന്റെ വാക്കുകൾ. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രജനികാന്തിനെ കൂടാതെ നാഗാര്‍ജുന അക്കിനേനി, ശ്രുതി ഹാസന്‍, ഉപേന്ദ്ര റാവു, സൗബിന്‍ ഷാഹിര്‍, സത്യരാജ്, പൂജ ഹെഗ്‌ഡെ, ആമിര്‍ ഖാന്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരന്നു.

Ads by Google
Wednesday 17 Dec 2025 09.52 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google