Sunday, March 15, 2026 Last Updated 6 Min 49 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 17 Dec 2025 09.45 AM

‘ഞങ്ങളുടെ ഇമോഷന്‍സിനെ തൊട്ട് കളിക്കരുത്’; ധുരന്ധറിനെക്കുറിച്ച് ശ്രദ്ധ കപൂര്‍

shraddha-kapoor-

രണ്‍വീര്‍ സിങ് നായകനായെത്തിയ ധുരന്ധറിന് മികച്ച അഭിപ്രായമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. യഥാർഥ സംഭവങ്ങളെ ആസ്പദമാക്കി ആദിത്യ ധര്‍ സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ കുതിപ്പാണ് നടത്തുന്നത്. ഇതിനോടകം 600 കോടിക്ക് മുകളില്‍ കളക്ഷനാണ് ചിത്രം നേടിയത്. ഇപ്പോള്‍ സിനിമയ്ക്ക് അഭിന്ദനങ്ങളുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് താരം ശ്രദ്ധ കപൂര്‍.

ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ പ്രശംസ. ധുരന്ധര്‍ പോലൊരു സിനിമ എടുത്ത സംവിധായകന്‍ ആദിത്യ ധറിനെ സമ്മതിക്കണമെന്നും രണ്ടാം ഭാഗത്തിനായി 3 മാസം കാത്തിരിക്കാന്‍ പ്രേരിപ്പിക്കരുതെന്നും ശ്രദ്ധ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഞങ്ങളുടെ വികാരങ്ങളുമായി കളിക്കരുതെന്നും ദയവായി റിലീസ് വേഗം ആക്കണമെന്നും ശ്രദ്ധ പറഞ്ഞു.

shraddha-kapoor-

ഈ വര്‍ഷം ബോക്സ് ഓഫീസിനെ ഞെട്ടിച്ച ഛാവായുടെ 140 കോടിയെന്ന റെക്കോർഡ് ധുരന്ധര്‍ മറികടന്നിരുന്നു. 146 കോടിയാണ് രണ്ടാമത്തെ വീക്കെന്‍ഡില്‍ ചിത്രം നേടിയത്. സിനിമയില്‍ രണ്‍വീര്‍ സിങിന് പുറമെ അക്ഷയ് ഖന്ന, ആര്‍ മാധവന്‍, സാറ അര്‍ജുന്‍ തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.

പാകിസ്ഥാനെ മോശമായി ചിത്രീകരിച്ചുവെന്ന് ആരോപിച്ച് ആറ് ഗള്‍ഫ് രാജ്യങ്ങളില്‍ സിനിമ നിരോധിക്കപ്പെട്ടിരുന്നു. ആദ്യദിനം പലയിടത്തും ഷോ ക്യാന്‍സലായ ധുരന്ധറിന് തണുപ്പന്‍ പ്രതികരണമായിരുന്നു ലഭിച്ചത്.

എന്നാല്‍ പിന്നീട് ബോക്‌സ് ഓഫീസില്‍ ആധിപത്യം സൃഷ്ടിക്കാന്‍ സിനിമക്ക് കഴിഞ്ഞു. മൂന്ന് മണിക്കൂറിൽ കൂടുതലുണ്ട് ചിത്രത്തിന്റെ ദൈർഘ്യം. അടുത്ത വർഷം മാർച്ച് 19 ന് ആണ് ധുരന്ധർ രണ്ടാം ഭാ​ഗത്തിന്റെ റിലീസ് അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്.

Ads by Google
Wednesday 17 Dec 2025 09.45 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google