Sunday, March 15, 2026 Last Updated 6 Min 0 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 17 Dec 2025 08.29 AM

' അഭിമാന താരത്തിനൊപ്പം' ; മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ അതിഥിയായി ഭാവന

attends, feast
photo-www.instagram.com/v_sivankutty/

സര്‍ക്കാരിന്റെ ക്രിസ്മസ് വിരുന്നില്‍ അതിഥിയായി നടി ഭാവന. മുഖ്യമന്ത്രിയും മന്ത്രി വി. ശിവന്‍കുട്ടിയും ചേര്‍ന്ന് താരത്തെ സ്വീകരിച്ചു. താരത്തിനൊപ്പമുളള ചിത്രങ്ങള്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഫേസ്ബുക്കില്‍ പങ്കുവച്ചു. മുഖ്യമന്ത്രിയും ചിത്രത്തിലുണ്ട്.

' സര്‍ക്കാരിന്റെ ക്രിസ്മസ് വിരുന്നില്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും മലയാളത്തിന്റെ അഭിമാനതാരം ഭാവനയ്ക്കും ഒപ്പം' എന്നാണ് ചിത്രത്തിനൊപ്പം ശിവന്‍കുട്ടി കുറിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരുക്കിയ വിരുന്നിലാണ് ഭാവന എത്തിയത്. അടൂര്‍ഗോപാലകൃഷ്ണന്‍, മല്ലികാസുകുമാരന്‍, ഭാഗ്യലക്ഷ്മി, മധുപാല്‍, കുക്കു പരമേശ്വരന്‍, ടി.കെ.രാജീവ് കുമാര്‍ എന്നിവരും വിരുന്നില്‍ പങ്കെടുത്തു. കര്‍ദിനാള്‍ ക്‌ളിമീസ് കാതോലിക്കാബാവ ഉള്‍പ്പെടെയുളള മതമേലധ്യക്ഷന്‍മാരും സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, വി.പി. സുഹൈബ് മൗലവി, വെളളാപ്പളളി നടേശന്‍ എന്നിവരും അതിഥികളായി എത്തിയിരുന്നു.

മന്ത്രിമാര്‍, സ്പീക്കര്‍, ഉദ്യോഗസ്ഥര്‍ എന്നിവരും വിരുന്നില്‍ പങ്കെടുത്തു. ഗവര്‍ണരെയും പ്രതിപക്ഷനേതാവിനെയും ക്ഷണിച്ചെങ്കിലും ഇരുവരും പങ്കെടുത്തിരുന്നില്ല. ഇന്നലെ ഉച്ചയ്ക്ക് തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിലാണ് വിരുന്ന് സംഘടിപ്പിച്ചത്.

Ads by Google
Wednesday 17 Dec 2025 08.29 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google