Sunday, March 15, 2026 Last Updated 3 Min 19 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 16 Dec 2025 01.43 PM

'' വിധി പറഞ്ഞവരും, അതിനു കൂട്ട് നിന്നവരും അനുഭവിക്കും, ഒരുനാള്‍ അവള്‍ അലറി കരഞ്ഞതുപോലെ നിങ്ങളും കരയും' ; രഞ്ജു രഞ്ജിമാര്‍

on, actress

നടി ആക്രമിക്കപ്പെട്ട കേസില്‍ മൊഴി മാറാതെ ഉറച്ചു നിന്നവരില്‍ ഒരാളായിരുന്നു സെലിബ്രിറ്റി മേക്കപ്പ് ആര്‍ടിസ്റ്റായ രഞ്ജു രഞ്ജിമാര്‍. ഇപ്പോഴിതാ കോടതി വിധിക്കുശേഷം അതിജീവിത പങ്കുവച്ച പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ട് വീണ്ടും തന്റെ നിലപാട് പരസ്യമായി പ്രഖ്യാപിക്കുകയാണ് രഞ്ജു.

രഞ്ജു രഞ്ജിമാര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റ്:

''വിദ്യാസമ്പന്നരായ, അരിയിട്ട് ചോറ് വച്ചു തിന്നുന്ന ഓരോ മലയാളികളും, അറിയാൻ, പെൺമക്കൾ ഉള്ള മാതാപിതാക്കൾ അറിയാൻ, നിങ്ങൾ അറിയാത്ത കുരുക്കുകൾ അഴിയാത്ത പിന്നാമ്പുറ കഥകൾ ഉണ്ടെന്നുള്ള വസ്തുത പരമായ നഗ്ന സത്യം, അത് ദൈവത്തിന്റെ കണക്കു ബുക്കിൽ എഴുതി ചേർത്ത് കഴിഞ്ഞു, വിധിയും വിധി പറഞ്ഞവരും, അതിനു കൂട്ട് നിന്നവരും അനുഭവിക്കും ഒരുനാൾ അവൾ അലറി കരഞ്ഞത് പോലെ നിങ്ങൾ ഓരോരുത്തരും കരയും, അവളുടെ പ്രായം, അവളുടെ സ്വപ്നം, അവളുടെ തൊഴിൽ ഇതെല്ലാം നിക്ഷേധിച്ച ഇടത്തു തിരിച്ചടികൾ ഉണ്ടാകും, കൂറ് മാറിയവരും, പണം എണ്ണി വാങ്ങിയവരും കുറിച്ച് വച്ചോളു ഉറങ്ങില്ല നിങ്ങൾ, ഒരു വേശ്യ സ്ത്രീ പോലും തന്നെ പീഡിപ്പിച്ചു എന്ന് ആരോപണം ഉന്നയിക്കാൻ ധൈര്യപ്പെടില്ല, അവളുടെ കണ്ണുകൾക്ക്‌ എന്ത് തിളക്കം ആയിരുന്നു ഇന്ന് വിതുമ്പി നിൽക്കുന്ന അവളുടെ കണ്ണുകളിൽ നിന്നും വീഴുന്ന ഓരോ തുള്ളി ചോരക്കും കണക്കു പറയും ഇത് ശാപം അല്ല, സത്യം അറിയാവുന്ന, നേരിൽ കണ്ട സത്യങ്ങൾ കോടതിക്ക് മുന്നിൽ ഉറക്കെ വിളിച്ചു പറഞ്ഞ, പരിഹാസം നിറഞ്ഞ കുറേപേരുടെ മുന്നിൽ തല ഉയർത്തി പിടിച്ചു വീണ്ടും വീണ്ടും സത്യങ്ങൾ ആവർത്തിച്ചു പറഞ്ഞ രെഞ്ചു രഞ്ജിമാർ, പറ്റുമെങ്കിൽ എന്നെ കൊന്നോളും , പോകുമ്പോഴും ഉറച്ച മനസ്സോടെ പോകും ആരും വരില്ല കേസ്സിന് ''.

Ads by Google
Tuesday 16 Dec 2025 01.43 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google