Sunday, March 15, 2026 Last Updated 9 Min 35 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 16 Dec 2025 01.16 PM

' കരീന മറ്റ് നടന്മാര്‍ക്കൊപ്പം അഭിനയിക്കുന്നതില്‍ എനിക്ക് അസൂയ തോന്നിയിരുന്നു' ; സെയ്ഫ് അലി ഖാന്‍

was, acting

ബോളിവുഡില്‍ ഏറെ ആരാധകരുളള താരദമ്പതിമാരാണ് സെയ്ഫ് അലി ഖാനും കരീന കപൂറും. 2012-ലാണ് ഇരുവരും വിവാഹിതരാകുന്നത്. തങ്ങളുടെ പ്രണയത്തെക്കുറിച്ച് ദ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മനസ് തുറക്കുകയാണ് സെയ്ഫ് അലി ഖാന്‍.

താന്‍ ഡേറ്റ് ചെയ്തവരില്‍ ആദ്യത്തെ വര്‍ക്കിങ് ആക്ടര്‍ കരീനയാണെന്നാണ് സെയ്ഫ് പറയുന്നത്. ആ സമയത്ത് ഒരു ഹീറോയെയാണ് ഡേറ്റ് ചെയ്യുന്നത് ചിന്തിക്കണം എന്ന ഉപദേശം തനിക്ക് നല്‍കിയത് റാണി മുഖര്‍ജിയാണെന്നും സെയ്ഫ് പറയുന്നു. താരം എന്നതിലുപരിയായി കരീന അമ്മയും ഭാര്യയും ഹോംമേക്കറാണെന്നും സെയ്ഫ് അലി ഖാന്‍ പറയുന്നു.

''അവള്‍ ശരിക്കും അസാധ്യയായ സ്ത്രീയാണ്. അവള്‍ക്കൊപ്പം ജീവിക്കാന്‍ സാധിച്ചത് എന്റെ ഭാഗ്യമാണ്. ഞാന്‍ കണ്ടതില്‍ ഏറ്റവും ക്ഷമയുള്ള വ്യക്തികളില്‍ ഒരാളാണ് കരീന. അവള്‍ വളരെ നല്ലൊരു സ്ത്രീയാണ്. എനിക്ക് അവളെക്കുറിച്ച് സംസാരിച്ചു കൊണ്ടേയിരിക്കാനാകും. ഞങ്ങള്‍ക്കായി മനോഹരമായൊരു വീടൊരുക്കിയത് അവളാണ്. കാമറയ്ക്ക് മുമ്പില്‍ വളരെ ക്രിയേറ്റീവാണ്. അതുപോലെ തന്നെ ഞങ്ങളുടെ ജീവിതത്തിലും ക്രിയേറ്റീവാണ്'' സെയ്ഫ് പറയുന്നു.

''പക്ഷെ തുടക്കത്തില്‍ എളുപ്പമായിരുന്നില്ല. അവള്‍ മറ്റ് നടന്മാരുടെ കൂടെ അഭിനയിക്കുന്നതില്‍ എനിക്ക് അസൂയ തോന്നിയിരുന്നു. അതെല്ലാം എനിക്ക് പുതുതായിരുന്നു. പക്വതയോടെ കൈകാര്യം ചെയ്യേണ്ട വികാരങ്ങളായിരുന്നു. പരസ്പരം കുറച്ച് വിശ്വാസം വേണം. പുതിയ ബന്ധത്തില്‍ ഇന്‍സെക്യുവര്‍ ആയാല്‍ മുന്നോട്ട് പോകുക പ്രയാസമാകും. എന്റെ ശത്രുക്കള്‍ അവളുടെ സുഹൃത്തുക്കളായിരിക്കും. അതെങ്ങനെ സാധിക്കുമെന്ന് ചോദിച്ചാല്‍ സ്‌നേഹം എല്ലാത്തിനേയും ജയിക്കും'' എന്നും സെയ്ഫ് പറയുന്നു.

Ads by Google
Tuesday 16 Dec 2025 01.16 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google