Sunday, March 15, 2026 Last Updated 6 Min 5 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 16 Dec 2025 12.27 PM

'' ദിലീപിനെതിരായ ആ ഒറ്റ തെളിവ് മതി പോലീസിന്റെ വീഴ്ച മനസ്സിലാക്കാന്‍' ; അഖില്‍ മാരാര്‍

what, case

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ യാതൊരു തെളിവുകളും പോലീസിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് സംവിധായകനും ബിഗ്‌ബോസ് താരവുമായ അഖില്‍ മാരാര്‍.പോലീസ് കണ്ടെത്തിയത് പോലുളള തെളിവുകള്‍ കൊണ്ട് ഹൈക്കോടതിയില്‍ പോയാല്‍ ഈ കേസില്‍ യാതൊന്നും ഇനിയും സംഭവിക്കാന്‍ പോകുന്നില്ലെന്നും അഖില്‍ മാരാര്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

'' നീതി കിട്ടിയില്ല എന്ന് അതി ജീവിത പറയുമ്പോൾ ആരാണ് അവളെ ചതിച്ചത്...അന്തരീക്ഷത്തിൽ നിന്നും തെളിവുകൾ ആവാഹിച്ചു എടുത്താണോ കോടതി വിധി പറയുന്നത്... FIR ഇൽ പൾസർ സുനി പറയുന്നത് പീഡനത്തിന്റെ ദൃശ്യങ്ങൾ പകർത്താൻ തന്നോട് ഒരാൾ പറഞ്ഞു..
എന്നാൽ തുടക്കത്തിൽ തന്നെ ഈ കേസിൽ ഗൂഢാലോചന ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് എന്തടിസ്ഥാനത്തിൽ ആണ്... പൾസർ സുനി പറഞ്ഞതിന്റെ പിന്നാലെ ഓടി നാണം കെട്ട കേരള പോലീസ് ആർക്ക് വേണ്ടിയാണു ഈ കേസ് ഈ വിധം നീട്ടി കൊണ്ട് പോയത്...
സൗണ്ട് തോമയുടെ സെറ്റിൽ വെച്ചു പൾസർ സുനിയെ ദിലീപ് പരിചയപ്പെട്ടു എന്നതിന്റെ തെളിവായി ബൈജു പൗലോസ് നൽകിയ ഒരൊറ്റ തെളിവ് മതി ഈ കേസിൽ പോലീസിന്റെ വീഴ്ച്ച മനസ്സിലാക്കാൻ...

സിനിമ സെറ്റിൽ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ അത് പരിഹരിച്ചു കൊടുത്ത സുനിക്ക് ഗ്രാൻഡ് പ്രൊഡക്ഷൻ നൽകിയ 650 രൂപയുടെ ഒരു voucher ഒന്നും അന്വേഷിച്ചു പോലും നോക്കാതെ തെളിവായി കൊടുത്ത ഒരു പരമ വിഡ്ഢി ആണ് ഈ കേസ് അന്വോഷിച്ചത്...അതായത് സുനിൽ കുമാർ ഗുണ്ട എന്നെഴുതിയ ഒരു രസീത്.. നൽകിയ പണം 650 രൂപ..ഒരു സിനിമ സെറ്റിലെ പ്രശ്നം പരിഹരിച്ച ഗുണ്ടയ്ക്ക് 650 രൂപയുടെ രസീത് കൊടുക്കും എന്നാണ് ബൗജു പൗലോസിന്റെ ചിന്ത..കോടതി ബൈജു പൗലോസിനെ പൊളിച്ചു ഇല്ലാതാക്കി.. സത്യത്തിൽ ആ സിനിമയിൽ ഗുണ്ട ആയി അഭിനയിച്ച സുനിൽ കുമാർ എന്ന ഏതോ ജൂനിയർ ആര്ടിസ്റ്... നോക്കു ഇത് പോലെ വിഡ്ഢിത്തരം നിറഞ്ഞ തെളിവുകൾ വ്യാജ മൊഴികൾ... 2021ഇൽ ഈ കേസിന്റെ വിധി വരും എന്ന് കണ്ടപ്പോൾ പുതിയ ഒരു കേസുമായി ഈ ബൈജു പൗലോസ് പോയി.. ദിലീപ് തന്നെ വധിക്കാൻ പദ്ധതി ഇട്ടേന്ന് ബാലചന്ദ്ര കുമാർ പറഞ്ഞു എന്ന് പറഞ്ഞു..

നിലവിൽ വിധിയിൽ കോടതി കണ്ടെത്തിയ സത്യങ്ങൾ പുറം ലോകം അറിയാതിരിക്കാൻ അതി ജീവിതയുടെ ഫേസ് ബുക്ക് പോസ്റ്റും മഞ്ജു വാര്യരുടെ പിന്തുണയും ആയി മാധ്യമങ്ങൾ പുതിയ ചർച്ച തുടങ്ങി..ഇത് പോലുള്ള തെളിവുകൾ കൊണ്ട് ഹൈക്കോടതിയിൽ അപ്പീലിന് പോയാൽ ഒന്നും സംഭവിക്കില്ല എന്ന് പോകുന്നവർക്ക് അറിയാം.. പുതിയൊരു വിധി വരുന്നത് വരെ ദിലീപിനെ വീണ്ടും സംശയത്തിൽ നിർത്താം..ഇവരുടെ ലക്ഷ്യം കഴിഞ്ഞ 8 വർഷമായി ഇത് മാത്രമാണ്.. മാധ്യമങ്ങൾ ഒരല്പം മാന്യത ഉണ്ടെങ്കിൽ വിധി എന്തെന്ന് ഈ ലോകത്തോട് പറയണം.''

Ads by Google
Tuesday 16 Dec 2025 12.27 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google