Friday, March 20, 2026 Last Updated 4 Min 41 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 16 Dec 2025 09.43 AM

തണുപ്പുപുതപ്പ് മൂടി വിനോദസഞ്ചാരമേഖലയായ മൂന്നാര്‍ ; താപനില മൂന്ന് ഡിഗ്രിയിലേക്ക് താഴുന്നു

uploads/news/2025/12/816266/munnar-froast.jpg

ഇടുക്കി: കേരളത്തിലെ പ്രധാന വിനോദസഞ്ചാര മേഖലകളില്‍ ഒന്നായ മൂന്നാറില്‍ കനത്ത മഞ്ഞ്. പ്രദേശങ്ങള്‍ കനത്ത മൂടല്‍ മഞ്ഞിലേക്ക് മാറിയതോടെ സഞ്ചാരികളുടെ തിരക്ക് കൂടാന്‍ തുടങ്ങിയിട്ടുണ്ട്. ഇന്നലെ പുലര്‍ച്ചെ മൂന്നാറില്‍ രേഖപ്പെടുത്തിയത് മൂന്ന് ഡിഗ്രി സെല്‍ഷ്യസായിരുന്നു. ഈ സീസണില്‍ രേഖപ്പെടുത്തുന്നു എറ്റും കുറഞ്ഞ താപനിലയാണ് ഇത്.

പുലര്‍ത്തെ അതിശക്തമായ തണുപ്പും പകല്‍ ശക്തമായ ചൂടും എന്ന നിലയിലാണ് മൂന്നാറിലെ കാലാവസ്ഥ ഇപ്പോള്‍. ഡിസംബര്‍ അവസാനത്തോടെ താപനില വലിയരീതിയില്‍ താഴുന്ന മൂന്നാറില്‍ ജനുവരി ആദ്യത്തോടെ മൈനസിലലേക്ക് താപനില കുറയാറാണ് പതിവ്.

ക്രിസ്മസ് അടുക്കുന്നതോടെ താപനില ഇനിയും താഴുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം മൂന്നാര്‍ ടൗണിലും പരിസരപ്രദേശങ്ങളിലുമാണ് തണുപ്പ് മൂന്ന് ഡിഗ്രിയിലേക്ക് എത്തിയത്. ഇന്ന് പുലര്‍ച്ചെ അഞ്ച് ഡിഗ്രിയായിരുന്നു തണുപ്പ്. പുല്‍മേടുകളിലും മറ്റും മഞ്ഞുതുള്ളികള്‍ വീണു കിടക്കുന്ന നിലയിലാണ്. ജനുവരിയില്‍ സാധാരണ എത്താറുള്ള ശൈത്യകാറ്റും വീശുന്ന സ്ഥിതിയുണ്ട്.

അതേസമയം രാത്രിയിലും പുലര്‍ച്ചെയും താപനില പൂജ്യത്തിന് അടുത്തേക്ക്് എത്താറുണ്ടെങ്കിലും പക്ഷേ പകല്‍ വലിയ രീതിയിലാണ് താപനില ഉയരുന്നത്. പകല്‍ താപനില 22 ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയരുകയും ചെയ്തിരിക്കുകയാണ്.

Ads by Google
Tuesday 16 Dec 2025 09.43 AM
YOU MAY BE INTERESTED
Ads by Google
Ads by Google