Sunday, March 15, 2026 Last Updated 4 Min 55 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 16 Dec 2025 08.45 AM

' വിധി വന്ന ദിവസം മോഹന്‍ലാല്‍ പോസ്റ്റര്‍ പങ്കുവച്ചില്ലേ? എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹം പോലും ചിന്തിച്ചില്ലല്ലോ' ; ഭാഗ്യലക്ഷ്മി

sharing, poster

നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി വന്നതിന് പിന്നാലെ മോഹന്‍ലാല്‍ ഭഭബ സിനിമയുടെ പോസ്റ്റര്‍ പങ്കുവച്ചതിനെ വിമര്‍ശിച്ച് ഭാഗ്യലക്ഷ്മി. ദിലീപ് നായകനായ ഭഭബയില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. ഒരു നിമിഷം പോലും മോഹന്‍ലാല്‍ താന്‍ ചെയ്യുന്നത് എന്തെന്ന് ചിന്തിച്ചില്ലല്ലോ എന്നാണ് ഭാഗ്യലക്ഷ്മി ചോദിക്കുന്നത്. ഐഎഫ്എഫ്‌കെ വേദിയല്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഭാഗ്യലക്ഷ്മി.

“വിധി വരുന്ന ദിവസം തന്നെ മോഹൻലാൽ ആ പോസ്റ്റർ റിലീസ് ചെയ്യുകയാണ്. എന്താണ് ചെയ്യുന്നതെന്ന് ഒരു നിമിഷം ചിന്തിക്കാൻ പോലും അദ്ദേഹം തയാറാകുന്നില്ല. അവനു വേണ്ടിയും അവൾക്കു വേണ്ടിയും പ്രാർഥിക്കുന്നു എന്ന് പറയുന്നതും നമ്മൾ കേട്ടു. ഇനിയും അദ്ദേഹത്തിന്‍റെ വില്ലനിസം തീർന്നിട്ടില്ല. ആ വിധിയിലൂടെ ഇനിയും ഇത് ചെയ്യാമെന്ന ധൈര്യം അദ്ദേഹത്തിന് കിട്ടി. അത് എങ്ങനെ കിട്ടിയെന്നും എന്താണ് അയാളുടെ ധൈര്യമെന്നും എല്ലാവർക്കുമറിയാം. സാമാന്യ രീതിയിൽ സത്യം വിജയിച്ചെന്നോ കോടതിയിൽ നിരപരാധിത്വം തെളിഞ്ഞെന്നോ പറയുന്നതിനു പകരം കോടതിയിൽനിന്ന് ഇറങ്ങിയതിനു പിന്നാലെ മറ്റൊരു പെണ്ണിന്‍റെ പേരാണ് പറയുന്നത്.

അടുത്ത അടി മുന്നോട്ടുവെക്കാനുള്ള തയാറെടുപ്പിലാണ് അതിജീവിത. വന്ന വിധിയോടെ അവൾ തളർന്നെന്ന് വിചാരിക്കുന്നവരുണ്ട്. എന്നാൽ അത് വെറുതെയാണ്. നിയമത്തിന്‍റെ ഏതറ്റം വരെയും പോകാൻ അവൾ തയാറെടുത്തുകഴിഞ്ഞു. അവൾക്കിനി ജീവിതത്തിൽ നേരിടാൻ ഒരു അപമാനവുമില്ല. രണ്ടു മണിക്കൂർ വാഹനത്തിൽ നേരിടേണ്ടിവന്നതിനേക്കാൾ വലിയ അപമാനം അടച്ചിട്ട കോടതി മുറിക്കുള്ളിൽ അവൾ അനുഭവിച്ചു. ഇതിൽക്കൂടുതലൊന്നും സംഭവിക്കാനില്ലല്ലോ എന്ന് പറഞ്ഞാണ് കഴിഞ്ഞ ദിവസം പോസ്റ്റിട്ടത്. തീർച്ചയായും അപ്പീൽ പോകും. തളർത്താമെന്ന് ആരും വിചാരിക്കേണ്ട. മാധ്യമങ്ങളും പൊതുസമൂഹവും ഒപ്പം നിൽക്കണം. ഇപ്പോൾ എല്ലാവർക്കും യാഥാർഥ്യമെന്തെന്ന് ബോധ്യമുണ്ട്.സാംസ്കാരിക ലോകവും പൊതുസമൂഹവും അവൾക്കൊപ്പമാണ്. എന്നാൽ സിനിമക്കുള്ളിൽ എല്ലാവരും അയാൾക്കൊപ്പമാണ്. കാരണം അയാളുടെ കൈയിൽ പണമുണ്ട്. അത് ഇല്ലാതാകുമ്പോൾ അവരും മാറും. പലരോടും ഇത് ചെയ്തിട്ടുണ്ടെന്ന് അയാൾ തന്നെ പറഞ്ഞിട്ടുണ്ട്. എന്നിട്ടും കോടതിയിൽനിന്ന് ഇത്തരമൊരു വിധി എന്തുകൊണ്ടെന്ന് മനസ്സിലാകുന്നില്ല. ഈ ഒരൊറ്റ കേസുകൊണ്ട് ഒരുപാട് പേർ രക്ഷപ്പെട്ടു. പലരും തുറന്നു പറയാത്തത് അവസരങ്ങൾ നിഷേധിക്കപ്പെടുമെന്ന ഭയം കൊണ്ടാണ്. അയാളുണ്ടാക്കിവെച്ച സാമ്പത്തിക സ്പേസിന്‍റെ ധൈര്യമാണത്. നീതി ലഭിക്കുമെന്ന പ്രതീക്ഷയോടെ തന്നെയാണ് മേൽക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചിരിക്കുന്നത്” -ഭാഗ്യലക്ഷ്മി പറഞ്ഞു.

Ads by Google
Tuesday 16 Dec 2025 08.45 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google