Sunday, March 15, 2026 Last Updated 3 Min 17 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 16 Dec 2025 08.05 AM

' നമ്മുടെ വേദങ്ങളില്‍ നിന്ന് ലഭിച്ച അറിവ് ഉപയോഗിച്ചാണ് ഹിറ്റ്‌ലര്‍ അടക്കമുളളവര്‍ ആറ്റം ബോംബും കമ്പ്യൂട്ടറുകളും നിര്‍മിച്ചത്' ; ബാലയ്യ

our, build

തെലുങ്ക് സിനിമയിലെ സൂപ്പര്‍താരമാണ് ബാലയ്യ എന്ന നന്ദമുരി ബാലകൃഷ്ണ. അഖണ്ഡ 2: താണ്ഡവം ആണ് ബാലയ്യയുടേതായി തിയേറ്ററുകളില്‍ എത്തിയ സിനിമ. ഇപ്പോഴിതാ സിനിമയുടെ സക്‌സസ് സെലിബ്രേഷനിടെ നടന്‍ ബാലയ്യ പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഭാരതത്തിന്റെ സംസ്‌കാരവും പൈതൃകവും ഉയര്‍ത്തിപ്പിടിക്കുന്ന സിനിമയാണ് അഖണ്ഡ 2വെന്നും അത്തരമൊരു സിനിമയില്‍ അഭിനയിക്കാനായതില്‍ താന്‍ അഹങ്കരിക്കുന്നുണ്ടെന്നും ഹിറ്റ്‌ലറടക്കമുളളവര്‍ നമ്മുടെ ദേവഗ്രന്ഥങ്ങള്‍ പഠിച്ചിട്ടുണ്ടെന്നും അതില്‍ നിന്ന് ലഭിച്ച അറിവ് വെച്ചാണ് ആറ്റം ബോംബും കമ്പ്യൂട്ടറുമെല്ലാം നിര്‍മിച്ചതെന്നും ബാലയ്യ പറഞ്ഞു. ഇന്‍ജെക്ഷന്‍, അനസ്‌തേഷ്യ, ഓപ്പറേഷന്‍ തുടങ്ങിയ കാര്യങ്ങള്‍ ആധുനിക വൈദ്യശാസ്ത്രത്തിന് മുന്നേ ഇന്ത്യയില്‍ ചെയ്തിട്ടുണ്ടെന്നും ബാലയ്യ കൂട്ടിച്ചേര്‍ത്തു.

‘സ്വന്തം വേരുകള്‍ എത്രമാത്രം മഹത്തരമാണെന്ന് ഇന്നത്തെ തലമുറയെ അറിയിക്കേണ്ടതുണ്ട്. സിനിമ എന്ന ശക്തമായ മാധ്യമം ഞങ്ങള്‍ അതിന് വേണ്ടിയാണ് ഉപയോഗിച്ചത്. നമ്മുടെ പാരമ്പര്യവും സംസ്‌കാരവും എത്ര വലുതാണെന്ന് ഇന്ന് ആര്‍ക്കും അത്ര ധാരണയില്ല. വേദങ്ങളും ഉപനിഷത്തുകളുമാണ് ഇന്നത്തെ മോഡേണ്‍ യുഗത്തിന് വഴികാട്ടിയായത്.

നമ്മുടെ വേദങ്ങളെല്ലാം പഠിച്ച വിദേശികള്‍ അതെല്ലാം അവരുടെ നാട്ടില്‍ കൊണ്ടുപോയി തര്‍ജമ ചെയ്തിട്ടുണ്ട്. ഹിറ്റ്‌ലറടക്കമുള്ളവര്‍ നമ്മുടെ ദേവഗ്രന്ഥങ്ങള്‍ പഠിച്ചിട്ടുണ്ട്. അതില്‍ നിന്ന് ലഭിച്ച അറിവ് വെച്ചാണ് ആറ്റം ബോംബും കമ്പ്യൂട്ടറുകളുമെല്ലാം നിര്‍മിച്ചത്. വേദഗ്രന്ഥങ്ങളില്‍ പണ്ടേ ഇതിനെക്കുറിച്ചെല്ലാം പ്രതിപാദിച്ചിട്ടുണ്ട്. അതെല്ലാം മനസിലാക്കാന്‍ നമ്മള്‍ ശ്രമിക്കണം’ നന്ദമൂരി ബാലകൃഷ്ണ പറഞ്ഞു.

ശുശ്രുതന്‍ എന്ന ആയുര്‍വേദ പണ്ഡിതന്‍ പൗരാണിക കാലത്ത് പല അത്ഭുതങ്ങളും ചെയ്തിട്ടുണ്ട്. ഇന്‍ജെക്ഷന്‍, അനസ്‌തേഷ്യ, ഓപ്പറേഷന്‍ തുടങ്ങിയ കാര്യങ്ങള്‍ ആധുനിക വൈദ്യശാസ്ത്രത്തിന് മുന്നേ ഇന്ത്യയില്‍ ചെയ്തിട്ടുണ്ടെന്നും ബാലയ്യ പറയുന്നു. തന്റെ സിനിമകളിലൂടെ ഇക്കാര്യം ജനങ്ങളിലെത്തിക്കാന്‍ ശ്രമിക്കുമെന്നും ബാലകൃഷ്ണ പറഞ്ഞു.

സൂപ്പര്‍ഹിറ്റായ അഖണ്ഡ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് അഖണ്ഡ 2. സിനിമ തിയേറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. സംയുക്ത മേനോന്‍ ആണ് ചിത്രത്തിലെ നായിക. 14 റീല്‍സ് പ്ലസിന്റെ ബാനറില്‍ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം എം തേജസ്വിനി നന്ദമുരി അവതരിപ്പിക്കുന്നു.

Ads by Google
Tuesday 16 Dec 2025 08.05 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google