Friday, March 20, 2026 Last Updated 6 Min 55 Sec ago Malayalam Edition
Todays E paper
Ads by Google
Monday 15 Dec 2025 07.17 PM

സ്വര്‍ണവിലയിലെ കുതിപ്പ് തുടരു​ന്നതിനിടയില്‍ വന്‍ വികസന പദ്ധതികളുമായി ജോയ് ആലുക്കാസ്

ഇന്ത്യയിലും വിദേശത്തുമായി 3,600 കോടി രൂപ മുതല്‍മുടക്കില്‍ 40 പുതിയ ഷോറൂമുകള്‍ കൂടി തുറക്കുമെന്ന് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസ് അറിയിച്ചു.
joy alukkas

സ്വര്‍ണവിലയിലെ കുതിപ്പ് തുടരു​ന്നതിനിടയില്‍ വന്‍ വികസന പദ്ധതികളുമായി ജോയ് ആലുക്കാസ് ഗ്രൂപ്പ്. ഇന്ത്യയിലും വിദേശത്തുമായി 3,600 കോടി രൂപ മുതല്‍മുടക്കില്‍ 40 പുതിയ ഷോറൂമുകള്‍ കൂടി തുറക്കുമെന്ന് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസ് അറിയിച്ചു. 2027 സാമ്പത്തിക വര്‍ഷത്തോടെ 41,000 കോടി രൂപയുടെ വാര്‍ഷിക വിറ്റുവരവാണ് കമ്പനി ലക്ഷ്യമിടുന്നത്.

ആഗോളവിപണിയിലെ അനിശ്ചിതത്വങ്ങള്‍ കാരണം സ്വര്‍ണവില ഉയര്‍ന്നുനില്‍ക്കുകയാണെങ്കിലും കമ്പനിയുടെ വളര്‍ച്ചയെ അത് ബാധിച്ചിട്ടില്ല. വില്‍പ്പനയുടെ അളവില്‍ ചെറിയ കുറവുണ്ടായെങ്കിലും, വിറ്റുവരവില്‍ 15 മുതല്‍ 16 ശതമാനം വരെ വളര്‍ച്ച നേടാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്.

അതേസമയം സ്വര്‍ണത്തിന് വില കൂടിയതോടെ യുവാക്കള്‍ക്കിടയില്‍ വജ്രാഭരണങ്ങള്‍ക്കും ഭാരം കുറഞ്ഞ ആഭരണങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറിയതായി ജോയ് ആലുക്കാസ് ചൂണ്ടിക്കാട്ടി.

Ads by Google
Monday 15 Dec 2025 07.17 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google